thrissur local

പോലിസ് ഗൗനിക്കുന്നില്ല; കാറ്റാടിമരക്കൂട്ടങ്ങള്‍ക്കുള്ളില്‍ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നു

ചാവക്കാട്: കടല്‍തീരങ്ങളിലെ കാറ്റാടിമരക്കൂട്ടങ്ങള്‍ക്കുള്ളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നു. ബ്ലാങ്ങാട് ദ്വാരക ബീച്ച് മുതല്‍ അകലാട് വരെ കിലോമീറ്ററുകള്‍ ദൂരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കാറ്റാടിമരക്കൂട്ടങ്ങളാണ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിട്ടുള്ളത്.
പോലിസിന്റെ ശ്രദ്ധ തീരെയില്ലാത്ത ഇത്തരം കാറ്റാടിമകൂട്ടങ്ങള്‍ക്കിടയില്‍ കഞ്ചാവ്, മദ്യ മാഫിയ സംഘങ്ങളും ചീട്ടുകളി സംഘങ്ങളും സുരക്ഷാകേന്ദ്രമാക്കിയ നിലയിലാണ്.
ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ പലപ്പോഴും താവളമുറപ്പിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. കാറ്റാടി മരക്കൂട്ടങ്ങള്‍ക്ക് ചുറ്റും പൊന്തക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതാണ് ഇക്കൂട്ടര്‍ക്ക് സഹായകമായിട്ടുള്ളത്. തീരസംരക്ഷണത്തിന്റെ ഭാഗമായി കടല്‍ക്ഷോഭം തടയാനും മണ്ണൊലിപ്പ് തടയാനുമായാണ് സര്‍ക്കാര്‍ ഫണ്ട് ചെലവിട്ട് കടല്‍ തീരത്ത് കാറ്റാടിതൈകള്‍ നട്ടു വളര്‍ത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എടക്കഴിയൂര്‍ കാദരിയ്യ കടപ്പുറത്തെ കാറ്റാടി മരക്കൂട്ടങ്ങള്‍ക്കിടയില്‍ 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it