പോലിസുകാരന്റെ സസ്‌പെന്‍ഷന്‍ അപമാനമെന്ന്

തിരുവനന്തപുരം: പോലിസ് ഓഫിസര്‍ രാജേഷ്‌കുമാറിനെ അഭിപ്രായസ്വാതന്ത്ര്യത്തെ ഓര്‍മപ്പെടുത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി അപമാനകരമാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. രാജേഷ്‌കുമാറിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം പോലിസ് ക്രിമിനലുകളെപ്പറ്റി തയ്യാറാക്കിയ റിപോര്‍ട്ട് സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടുകയാണ് ചെയ്യേണ്ടത്.
പോലിസ് ഉപയോഗിക്കുന്ന കരിനിയമങ്ങള്‍ ജനാധിപത്യസമൂഹം ഗൗരവത്തോടെ പരിശോധിക്കണം. ഇതിന്റെ ഒടുവിലത്തെ ഇരയാവേണ്ടിവന്ന ആളാണ് കോഴിക്കോട്ടെ പത്രപ്രവര്‍ത്തകനായ അനീബ്. പോലിസിന്റെ ഇത്തരം നടപടിയെപ്പറ്റി പൊതുജന സംവാദം ഉയര്‍ന്നുവരേണ്ട സമയമാണിത്. ഇത്തരം ഭരണകൂടഭീകരതയ്‌ക്കെതിരേയുള്ള സമരപരിപാടികള്‍ക്കു പശ്ചിമഘട്ട സംരക്ഷണസമിതി തുടക്കംകുറിക്കുകയാണെന്നും പ്രസിഡന്റ് ജോണ്‍ പെരുവന്താനം, പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനും സിപിഐ സംസ്ഥാന കമ്മിറ്റി അംഗമായ പി പ്രസാദ്, സമിതി ഭാരവാഹികളായ എസ് ബാബുജി, അവിനാഷ് പള്ളീനഴികത്ത്, കലഞ്ഞൂര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it