പൊള്ളലേല്‍പ്പിച്ച സംഭവം; പരിക്കേറ്റയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍
BY Sumeera SMR27 Dec 2015 6:07 AM GMT
Sumeera SMR27 Dec 2015 6:07 AM GMT
മെഡിക്കല്‍കോളജ്: മെഡിക്കല്‍കോളജില്‍ ചായക്കച്ചവടക്കാരന് ചൂടുവെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച മധ്യവയസ്കനെ മനോരോഗ ചികില്‍സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചൂടുവെള്ളംവീണ് ശരീരത്തിന് സാരമായി പൊള്ളലേറ്റ വിജയനെയാണ് കഴിഞ്ഞദിവസം പോലിസ് ഇടപെട്ട് ആശുപത്രിയിലാക്കിയത്. ഇയാളെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ചായക്കച്ചവടക്കാരന് ഹരിദാസനെ കഴിഞ്ഞദിവസം പോലിസ് പിടികൂടിയിരുന്നു. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കല്‍കോളജ് പരിസരത്ത് സൈക്കിളില്‍ ചായക്കച്ചവടം നടത്തുന്ന ഹരിദാസും വിജയനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് അക്രമം. ചായ തയ്യാറാക്കാനായി കരുതിയിരുന്ന ചൂടുവെള്ളമാണ് വിജയനുനേരേ ഒഴിച്ചത്. വെള്ളം വീണ് വിജയന് പുറത്തും മുതുകത്തും പൊള്ളലേറ്റു. മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശി സ്വമേധയാല്‍ കേസെടുത്തതിനു പിന്നാലെയാണ് മെഡിക്കല്‍കോളജ് പോലിസ് ഇയാളെ പിടികൂടിയത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT