Kollam Local

പേപ്പട്ടിയുടെ ആക്രമണം; അമ്പലത്തുംഭാഗത്ത് വളര്‍ത്തു മൃഗങ്ങള്‍ക്ക്കടിയേറ്റു

ശാസ്താംകോട്ട: പോരുവഴി ഗ്രാമപ്പഞ്ചായത്തിലെ അമ്പലത്തുംഭാഗത്ത് പശുക്കള്‍ക്കും വളര്‍ത്തു നായ്ക്കള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. വല്യത്ത്മുക്കിന് വടക്കോട്ട് പാറപ്പുറത്ത് മുക്കുവരെയുള്ള ഭാഗങ്ങളിലെ വീടുകളിലായിരുന്നു പേപ്പട്ടിയുടെ ആക്രമണം. വളര്‍ത്ത് മൃഗങ്ങളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ മണിക്കൂറുകള്‍ക്കുശേഷം നാട്ടില്‍ ഭീതിവിതച്ച നായയെ തല്ലിക്കൊല്ലുകയായിരുന്നു. വീടുകളില്‍നിന്നും വീടുകളിലേക്ക് ഓടിക്കയറിയ പേപ്പട്ടി വളര്‍ത്ത് നായ്ക്കളെയും പശുക്കളേയും കടിച്ച് കുടയുകയായിരുന്നത്രെ.
അമ്പലത്തുംകാല ചെമ്പകത്തില്‍വീട്ടില്‍ വിജയകുമാരിയുടെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന് പേപ്പട്ടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ജ്യോതിഷ് ഭവനില്‍ സതീശന്റെ പശുവിനും നായയുടെ കടിയേറ്റിട്ടുണ്ട്. ജനങ്ങള്‍ ഉറങ്ങുന്ന സമയത്തായിരുന്നു പേപ്പട്ടിയുടെ ആക്രമണമെന്നതിനാലാണ് പ്രദേശവാസികളില്‍ ആര്‍ക്കും കടിയേല്‍ക്കാതിരുന്നത്. കൂടാതെ പ്രദേശത്തെ തെരുവ് നായ്ക്കള്‍ക്കും പേപ്പട്ടിയുടെ ആക്രമണത്തില്‍ മുറിവേറ്റിട്ടുണ്ട്. മുഖത്തും കഴുത്തുഭാഗങ്ങളിലും രക്തം വാര്‍ന്നിറങ്ങിയ നിലയില്‍ പ്രദേശത്ത് നിരവധി തെരുവ് നായ്ക്കള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇത്തരം നായ്ക്കള്‍ പിന്നീട് ജനങ്ങള്‍ക്ക് ഭീഷണിയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പോരുവഴി ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീദേവി വിവിരമറിയച്ചതിനെ തുടര്‍ന്ന് വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തി കടിയേറ്റ വളര്‍ത്ത് നായ്ക്കള്‍ക്കും പശുക്കള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നടത്തി.
Next Story

RELATED STORIES

Share it