പുളിയന്മല അമ്പലപ്പാറയില്‍ വയോധികയെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു
BY Sumeera SMR14 Nov 2015 4:32 AM GMT
Sumeera SMR14 Nov 2015 4:32 AM GMT
കട്ടപ്പന: വൃദ്ധയെ കട്ടിലില്‍ കെട്ടിയിടിച്ച് ലൈംഗികമായി ഉപദ്രവിച്ചു. പണിക്കുപോയ മക്കള്‍ മണിക്കൂറുകള്‍ക്കുശേഷം തിരികെയെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കട്ടപ്പന നഗരസഭയിലെ പുളിയന്മല അമ്പലപ്പാറയിലാണ് നാടിനെ നടുക്കിയ സംഭവം. പുളിയന്മലയ്ക്കു സമീപം കുടുംബ സമേതം കഴിയുന്ന തമിഴ്നാട് സ്വദേശിയായ 86 കാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.
വ്യാഴാഴ്ച രാവിലെ 10നു ശേഷമാണ് സംഭവം. മറ്റുള്ളവര്‍ പണിക്കുപോയതിനാ ല്‍ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ വ്യക്തി ഇവരെ ബലമായി കടന്നുപിടിച്ച് കട്ടിലില്‍ കിടത്തിയശേഷം കൈയും കാലും ബന്ധിച്ചു.
തുടര്‍ന്ന് അതിക്രമം നടത്തിയശേഷം മുങ്ങുകയായിരുന്നു. അതിക്രമം നടത്തിയത് മലയാളം സംസാരിക്കുന്ന കഷണ്ടിക്കാരനായ വ്യക്തിയാണെന്ന് വയോധിക മൊഴി നല്കി. ഇയാളെ മുന്‍പരിചയമില്ലെന്നും ഇവര്‍ പറഞ്ഞു.
അവശനിലയില്‍ കണ്ടെത്തിയ വയോധികയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് പൈനാവിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് കേസിന്റെ നടപടിക്രമം പൂര്‍ത്തീകരിച്ചശേഷം വീണ്ടും തിരികെയെത്തിച്ചു.
വൈദ്യ പരിശോധനയില്‍ അതിക്രമം നടന്നതായി വ്യക്തമായി. കൂടാതെ ഇവരുടെ ശരീരത്ത് ചതവും മുറിവുകളും ഏറ്റിട്ടുണ്ട്. ഇവരെ ഇന്നലെ ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവം സംബന്ധിച്ച് കട്ടപ്പന പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയിക്കുന്ന ചിലരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT