kozhikode local

പുതുപ്പാടിയില്‍ മൃഗഡോക്ടര്‍ ഇല്ല; കര്‍ഷകര്‍ ദുരിതത്തില്‍

താമരശ്ശേരി: രണ്ട് ഗ്രാമപ്പഞ്ചായത്തുകളിലെ കര്‍ഷകര്‍ ആശ്രയിക്കുന്ന പുതുപ്പാടി മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു.
പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ കര്‍ഷകരുടെ ഏകാശ്രയമായ ഈ മൃഗാശുപത്രിയില്‍ നിത്യേന പല ഭാഗത്തു നിന്നും കാലികളേയുമായി കര്‍ഷകര്‍ എത്തുന്നു. ഇവിടെ എത്തിയ ശേഷമാണ് പലരും ഡോക്ടര്‍ സ്ഥലം മാറിപ്പോയ വിവരം അറിയുക. ഇതോടെ കര്‍ഷകര്‍ മറ്റുവഴികളില്ലാതെ കന്നുകാലികളെ വീണ്ടും വാഹനം വിളിച്ചു കയറ്റി കൊണ്ടുപോവേണ്ട അവസ്ഥയാണുള്ളത്. കാലികള്‍ക്ക് കുളമ്പുരോഗമടക്കമുള്ള അസുഖങ്ങള്‍ ഉള്ള സമയത്ത് ഡോക്ടറുടെ അഭാവം ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. പലരും പത്തും പതിനഞ്ചും കിലോമീറ്റര്‍ ദൂരം താണ്ടി താമരശ്ശേരി മൃഗാശുപത്രിയിലെത്തിയാണ് തങ്ങളുടെ ജീവിതോപതികളായ കന്നുകാലികള്‍ക്ക് ചികില്‍സ തേടുന്നത്. മലയോര മേഖലയില്‍ ഏറെ കാലി വളര്‍ത്തലുകാര്‍ ഉള്ള പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it