thrissur local

പുതുക്കാട് മല്‍സ്യ-മാംസ മാര്‍ക്കറ്റിലെ മലിനജലം ദേശീയപാതയിലേക്ക് ഒഴുകുന്നു

പുതുക്കാട്: മല്‍സ്യ-മാംസ മാ ര്‍ക്കറ്റിലെ മലിന ജലം ദേശീയപാതയിലേക്ക് ഒഴുകുന്നു. സ്വകാര്യ വ്യക്തി കാന മണ്ണിട്ട് മൂടിയത് മൂലമാണ് മലിന ജലം റോഡിലേക്ക് ഒഴുകുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ വ്യാപകമായി മലിനജലം റോഡിലേക്ക് ഒഴുകി ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ വഴിയാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒഴുകിയെത്തുന്ന മലിനജലം പുതുക്കാട് സെന്ററില്‍ കെട്ടി നില്‍ക്കുകയാണ്.
ദിവസങ്ങളായി മലിനജലം പുറത്തേക്ക് ഒഴുകിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളും മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും ഏര്‍പ്പെടുത്താതെ അനധികൃതമായി മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന മല്‍സ്യ-മാംസ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലമാണ് കാനയിലേക്ക് ഒഴുക്കിവിടുന്നത്. പല ഭാഗങ്ങളിലും മലിനജലം കെട്ടിക്കിടക്കുന്നതുമൂലം സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്.
പഞ്ചായത്ത്-ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപ്പെട്ട് പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it