പുതിയ എഫ്ഡിഐ നയം പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

പുതിയ എഫ്ഡിഐ നയം പ്രതിഷേധാര്‍ഹം: എസ്ഡിപിഐ
X
sdpi-infocusന്യൂഡല്‍ഹി: പ്രതിരോധമടക്കമുള്ള ഒമ്പത് മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ. യുപിഎ ഭരണകാലത്ത് തങ്ങള്‍ ശക്തമായി എതിര്‍ത്ത കാര്യമാണ് ബിജെപി അധികാരത്തിലേറിയപ്പോള്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി പ്രസ്താവനയില്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ ഏത് തീരുമാനത്തെയും എതിര്‍ക്കുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുപിഎ ആരംഭിച്ച ഓരോ പദ്ധതിയും പിന്തുടര്‍ന്ന് മുതലാളിത്തത്തിന്റെ പാവകളാണ് തങ്ങളെന്ന് തെളിയിക്കുകയാണ് മോദി സര്‍ക്കാര്‍. റീട്ടെയില്‍ മേഖലയിലെ യുപിഎയുടെ വിദേശനിക്ഷേപ നയത്തിനെതിരേ ഭാരത് ബന്ദ് നടത്തിയവരാണ് ബിജെപി. എന്നാല്‍ ഇപ്പോള്‍ യുപിഎയുടെ  നയങ്ങള്‍ കൂടുതല്‍ ശക്തിയായി പിന്തുടരുകയാണ്. പ്രതിരോധ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നത് മേഖലയെ പ്രധാനമായും നാറ്റോ-അമേരിക്കന്‍ പ്രതിരോധസാമഗ്രി നിര്‍മാതാക്കളുടെ കൈയിലേക്കെറിഞ്ഞ് കൊടുക്കലാണെന്ന് പറഞ്ഞ പ്രസ്താവന, പുതിയ നയത്തിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രണ്ടാംഘട്ടത്തിനാണ് കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it