Flash News

പുതിയ അബുദബി-ദുബയ് റോഡ് അടുത്ത വര്‍ഷം പൂര്‍ത്തിയാകും

അബുദബി:  ദുബയിയെയും വടക്കന്‍ എമിറേറ്റ്‌സിനേയും ബന്ധിപ്പിക്കുന്ന അബുദബിയില്‍ നിന്നും നിര്‍മ്മിക്കുന്ന പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം 60 ശതമാനം പൂര്‍ത്തിയായി. 2 ബില്യണ്‍ ദിര്‍ഹം ചിലവിട്ട് നിര്‍മ്മിക്കുന്ന പുതിയ എട്ട് വരി പാത മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കായിരിക്കും ബന്ധിപ്പിക്കുക. നിലവില്‍ അബുദബിയില്‍ നിന്നും ദുബയിയെയും വടക്കന്‍ എമിറേറ്റ്‌സിനേയും ബന്ധിപ്പിക്കുന്നത് ശൈഖ് സായിദ് റോഡാണ്. അബുദബിയില്‍ നിന്നും ദുബയ് അബുദബി അതിര്‍ത്തി പ്രദേശമായ സെയ് ശുഹൈബില്‍ വെച്ചായിരിക്കും മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ചേരുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തിയാക്കി വാഹനങ്ങള്‍ തുറന്ന് കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുജൈറ, കല്‍ബ, ഖോര്‍ഫക്കാന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഗതാഗത കുരുക്കില്‍ കുടുങ്ങാതെ ഈ റോഡില്‍ നിന്നും നേരിട്ട് പോകാന്‍ കഴിയും. അല്‍ മഹാ ഫോറസ്റ്റ്, കിസാദ്, അല്‍ അജ്ബാന്‍ റോഡ്, സായിദ് മിലിറ്ററി സിറ്റി എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന ഈ പാതയില്‍ 6 മേല്‍പ്പാലങ്ങളും 6 തുരങ്കങ്ങളും ഉണ്ടാകും. ഈ നിര്‍മ്മിക്കുന്ന പാതയില്‍ മണിക്കൂറില്‍ ഒരേ സമയം 7000 വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയും.
Next Story

RELATED STORIES

Share it