പി ജയരാജനെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റില്ല; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്
BY swapna en14 Feb 2016 5:43 AM GMT
X
swapna en14 Feb 2016 5:43 AM GMT
[related]
കോഴിക്കോട്:കതിരൂര്‍ മനോജ് വധക്കേസ് പ്രതി കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഇന്ന് മാറ്റില്ല. നാളെയാണ് മാറ്റുക. ഇന്ന് ഹൃദ്രോഗവിദ്ഗ്ധന് ഇല്ലാത്തതിനാലാണ് ഇന്ന് ആശുപത്രി മാറ്റാത്തത്. നാളെ കോഴിക്കോട്ടേക്ക് കൊണ്ട് പോകുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. അതിനിടെ ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം ആശുപത്രിയില്‍ നിന്ന് അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ താമസിപ്പിക്കാന്‍ നിയമതടസ്സങ്ങള്‍ നേരിടുന്നതിനാലാണ് ജയരാജനെ കോഴിക്കോട്ടേക്ക് മാറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടിസ് ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് നല്കി.
റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുതെന്നാണ് ജയില്‍ ചട്ടം.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT