പി ജയരാജനെ ഉപാധികളോടെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
BY ajay G.A.G8 March 2016 6:38 AM GMT
X
ajay G.A.G8 March 2016 6:38 AM GMT
തലശേരി : കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജനെ ചോദ്യം ചെയ്യുന്നതിന് സിബിഐയുടെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. തലശേരി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കര്‍ശന ഉപാധികളോടെയാണ് ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.
നാളെ മുതല്‍ മൂന്നു ദിവസത്തേക്കാണ് കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി ജയരാജനെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്്്. രാവിലെ 9 മുതല്‍ വൈകീട്ട് ആറു വരെ ജയിലില്‍ വെച്ചോ ആശുപത്രിയില്‍ വെച്ചോ ചോദ്യം ചെയ്യാനാണ് അനുമതി. ജയരാജനെ കസ്റ്റഡിയില്‍ വാങ്ങി തലശേരിയിലെ ക്യാംപ് ഓഫീസില്‍ ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കത്തിന് ഇതോടെ തിരിച്ചടിയായി.
ചോദ്യം ചെയ്യല്‍ ഭയന്നാണ് ജയരാജന് ആശുപത്രിയില്‍ കഴിയുന്നതെന്നും ജയരാജന് ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കഴിഞ്ഞദിവസം കോടതിയില്‍ വാദിച്ചിരുന്നു. ജയരാജന്റെ ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. ഈ മാസം പതിനൊന്നിന് ജയരാജന്റെ റിമാന്‍ഡ് കാലാവധി കഴിയും
[related]
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT