പിണറായി നോര്‍ത്ത് ബ്ലോക്കില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിക്കുന്നത് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഉപയോഗിച്ചിരുന്ന ഓഫിസ്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലുള്ള 141ാം നമ്പര്‍ മുറിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്.
ഇതേനിലയിലെ 149ാം നമ്പര്‍ മുറിയിലാണ് മന്ത്രി ഇ പി ജയരാജന്റെ ഓഫിസ്. നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ ഓഫിസായിരുന്നു ഇത്. രമേശ് ചെന്നിത്തലയുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ 131ാം നമ്പര്‍ മുറി ഇനിമുതല്‍ തോമസ് ഐസക്കിനാണ്. ഇതേനിലയില്‍ അനൂപ് ജേക്കബ്ബിന്റെ ഓഫിസായിരുന്ന 140ാം നമ്പര്‍ മുറിയില്‍ ഇനി ഇ ചന്ദ്രശേഖരനുണ്ടാവും.
മറ്റു മന്ത്രിമാരുടെ ഓഫിസുകള്‍ (മന്ത്രിമാര്‍, മുറികളുടെ നമ്പര്‍, ഫ്‌ളോര്‍, ബ്ലോക്ക് എന്ന ക്രമത്തില്‍): എ കെ ബാലന്‍ (118, 1, നോര്‍ത്ത്), ജി സുധാകരന്‍ (129, 1 നോര്‍ത്ത്), കെ ശൈലജ ടീച്ചര്‍ (216, 3, നോര്‍ത്ത് സാന്റ്‌വിച്ച്), അഡ്വ. മാത്യു ടി തോമസ് (208, 2, നോര്‍ത്ത് സാന്റ്‌വിച്ച്), എ കെ ശശീന്ദ്രന്‍ (358, 1, മെയിന്‍), ടി പി രാമകൃഷ്ണന്‍ (397, 1, മെയിന്‍), ജെ മെഴ്‌സിക്കുട്ടിയമ്മ (532, 3, സൗത്ത് സാന്റ്‌വിച്ച്), പി തിലോത്തമന്‍ (521, 2, സൗത്ത് സാന്റ്‌വിച്ച്), രാമചന്ദ്രന്‍ കടന്നപ്പള്ളി (648, 3, സൗത്ത്), കടകംപള്ളി സുരേന്ദ്രന്‍ (264, 2, സൗത്ത്), വി എസ് സുനില്‍കുമാര്‍ (647, 2, സൗത്ത്), എ സി മൊയ്തീന്‍ (619, 1, സൗത്ത്), കെ ടി ജലീല്‍ (401, 4, അനെക്‌സ് 1), അഡ്വ. കെ രാജു (501, 5, അനെക്‌സ് 1), സി രവീന്ദ്രനാഥ് (505, 5, അനെക്‌സ് 1).
Next Story

RELATED STORIES

Share it