പിണറായിയുടെ പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് സംഘത്തിന് നേരെ ആക്രമണം
BY ajay G.A.G22 March 2016 6:33 AM GMT
X
ajay G.A.G22 March 2016 6:33 AM GMT
കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് പിണറായി വിജയന് പങ്കെടുത്ത പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന് നേരെ ആക്രമണം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദ്, ക്യാമറാമാന് അരവിന്ദ് എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എകെജി ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പിണറായി വേദി വിട്ടിറങ്ങിയ ശേഷം സദസിലുണ്ടായിരുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആളൊഴിഞ്ഞ കസേരയുടെ ചിത്രമെടുക്കുന്നോ എന്ന് ചോദിച്ചായിരുന്നു അക്രമണം. വാര്‍ത്താസംഘത്തിന്റെ ക്യാമറ നശിപ്പിക്കാനും ശ്രമമുണ്ടായി.
സംഭവത്തിന്റെ പേരില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. സംഭവത്തില്‍ ഖേദിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT