Business

പാസഞ്ചര്‍ വെഹിക്കിളില്‍ ബെസ്റ്റ് സെല്ലര്‍ ടോപ് 10ല്‍ നിലയുറപ്പിച്ച് മാരുതി സുസുകി

പാസഞ്ചര്‍ വെഹിക്കിളില്‍ ബെസ്റ്റ് സെല്ലര്‍ ടോപ് 10ല്‍ നിലയുറപ്പിച്ച് മാരുതി സുസുകി
X
maruthi suzuki india



ന്യൂഡല്‍ഹി:  സ്വദേശി യാത്രാ വാഹനങ്ങളുടെ ഉത്പ്പാദകരില്‍ നേതൃത്വം നിലനിര്‍ത്തി മാരുതി സുസുകി ഇന്ത്യ തന്നെ മുന്നില്‍.നവംബര്‍ മാസത്തെ വിപണി പരിശോധിച്ചാല്‍ ടോപ് 10 വില്‍പ്പന ബ്രാന്റുകളില്‍ മാരുതിയുടെ മൂന്ന് മോഡലുകളാണ് മുന്നേറിയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്‌ച്ചേഴ്‌സ് (എസ്‌ഐഎഎം)ന്റെ പുതിയ വിവരങ്ങളിലാണ്  ഇക്കാര്യമുള്ളത്.

10 ബെസ്റ്റ് പാസഞ്ചേഴ്‌സ് വെഹിക്കിളില്‍ മാരുതിയുടെ ആള്‍ട്ടോ യ്ക്ക് സ്ഥാനം  നിലനിര്‍ത്താനായിട്ടുണ്ട്. ഈ  നവംബറില്‍ 21,995 യൂനിറ്റാണ് വില്‍പ്പന. കഴിഞ്ഞ നവംബറില്‍ ഇത് 24,201ആയിരുന്നു. അതേസമയം കമ്പനിയുടെ കോമ്പാക്ട് സെഡാന്‍ ഡിസൈര്‍ ബെസ്റ്റ് സെല്ലിങ്ങില്‍ രണ്ടാമത്തെ മോഡലാണ്. 15,463 യൂനിറ്റുകളാണ് വിറ്റുതീര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഇതേമാസം 12,020 യൂനിറ്റുകളേ വില്‍ക്കാന്‍ സാധിച്ചുള്ളൂ. മാരുതിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റിന് പക്ഷെ വില്‍പ്പന ഇടിവാണ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം 17,900 യൂനിറ്റ് വിറ്റ് പോയിരുന്നുവെങ്കില്‍ ഇത്തവണ 11,859 ആയി കുറഞ്ഞു.

എലൈറ്റ് ഐ20 ആറാം പൊസിഷനില്‍ തന്നെ തുടരുകയാണ്. 10,074 യൂനിറ്റാണ് കഴിഞ്ഞ മാസം വിറ്റത്. മാരുതിയുടെ പുതിയ മോഡല്‍ ബലേനോ ഏഴാം റാങ്കിലുണ്ട്. 9,074 യൂനിറ്റ് വില്‍പ്പനയാണുള്ളത്. ആറാം സ്ഥാനത്താണ് മാരുതി സുസുകി.
Next Story

RELATED STORIES

Share it