പാവപ്പെട്ടവര്‍ക്കായി ലുലു ഗ്രൂപ്പിന്റെ 40 ലക്ഷം ദിര്‍ഹത്തിന്റെ സഹായം
BY midhuna mi.ptk24 May 2016 9:13 AM GMT
X
midhuna mi.ptk24 May 2016 9:13 AM GMT
ദുബയ്്്: മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യൂമനിറ്റേറിയന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ലുലു ഗ്രൂപ്പ് സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമായി നടത്തുന്ന ചാരിറ്റി കാര്‍ഡ് വിതരണത്തില്‍ ലുലു ഗ്രൂപ്പ് പങ്കാളികളാകും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഫൗണ്ടേഷന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്മാന് ഇബ്രാഹിം ബൂമില്‍ഹയും ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ. യൂസഫലിയും ഒപ്പിട്ടു. ഈ വര്‍ഷം 40 ലക്ഷം ദിര്‍ഹത്തിന്റെ കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ഏഴ് എമിറേറ്റുകളിലെയും 5000ഓളം നിര്‍ധന സ്വദേശി കുടുംബങ്ങള്‍ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുക. 500 ദിര്‍ഹത്തിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് ലുലു ഔട്ലറ്റുകളില് നിന്ന് സാധനങ്ങള്‍ വാങ്ങാം. ഒമ്പതാം വര്‍ഷമാണ് ഇത്തരത്തില്‍ ലുലു ഗ്രൂപ്പ് പദ്ധതിയുമായി സഹകരിക്കുന്നത്. ഈ വര്‍ഷത്തേത് ഉള്‍പ്പെടെ ഇതുവരെ 24 ദശലക്ഷം ദിര്‍ഹത്തിന്റെ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് യൂസുഫലി പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായമത്തെിക്കുമെന്ന് ഇബ്രാഹിം ബൂമില്‍ഹ പറഞ്ഞു. യൂസഫലിക്ക് അദ്ദേഹം അംഗീകാര പത്രം കൈമാറി. ഫൗണ്ടേഷന് ജനറല്‍ മാനേജര്‍ സാലിഹ് സാഹിര്‍ സാലിഹ് അല്‍ മസ്റൂഇ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT