പാര്‍ലമെന്റിനു മേല്‍ കോടതിയുടെ കടന്നുകയറ്റത്തിന് എതിരേ എംപിമാര്‍
BY Sumeera SMR14 May 2016 4:42 AM GMT
Sumeera SMR14 May 2016 4:42 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അധികാരത്തിനു മേല്‍ നീതിന്യായ സ്ഥാപനങ്ങളുടെ കടന്നുകയറ്റത്തിനെതിരേ രാജ്യസഭയില്‍ എംപിമാര്‍. രാജ്യസഭ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ കാലാവധി അവസാനിക്കുന്ന 53 എംപിമാര്‍ക്കു നല്കിയ യാത്രയയപ്പു ചടങ്ങിലാണ് അംഗങ്ങള്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. പാര്‍ലമെന്റിന്റെ നിയമനിര്‍മാണത്തിലും ബജറ്റ് രൂപീകരണത്തിലും തീരുമാനമെടുക്കാന്‍ മൂന്നാം കക്ഷിക്ക് ഒരിക്കലും അധികാരമില്ലെന്ന് നീതിന്യായ സ്ഥാപനങ്ങളെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തണമെന്ന് ഇന്നലെ സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT