പാനൂരില്‍ ബോംബും ആയുധങ്ങളും കണ്ടെടുത്തു
BY Sumeera SMR17 April 2016 4:34 AM GMT
Sumeera SMR17 April 2016 4:34 AM GMT
പാനൂര്‍: ഈസ്റ്റ് എലാങ്കോട്ട് പൂട്ടിയിട്ട വീട്ടില്‍ നിന്ന് ബോംബുകളും ആയുധശേഖരവും കണ്ടെടുത്തു. ഈസ്റ്റ് എലാങ്കോട്ടെ പരേതനായ ചന്ദ്രോത്ത് നാരായണന് നായരുടെ മകള്‍ ശ്രീജയുടെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീടിന്റെ ടെറസില്‍ നിന്നാണ് ആയുധശേഖരം പിടികൂടിയത്. രണ്ട് സ്റ്റീല്‍ ബോംബ്, രണ്ട് നാടന്‍ ബോംബ്, അഞ്ച് വടിവാള്‍ എന്നിവയാണ് കണ്ടെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 12.—30ഓടെ എസ്ഐ രാജീവന്, എസ്ഐ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് റെയ്ഡ് നടത്തിയത്. ഈസ്റ്റ് എലാങ്കോട് പുല്ലമ്പി ക്ഷേത്രത്തിനു നൂറു മീറ്റര്‍ അകലെ വച്ചാണ് ആയുധശേഖരം പിടികൂടിയത്. എലാങ്കോട്ടെ തയ്യുള്ളതില്‍ സുഭാഷിനു താഴത്തെ നില വാടകയ്ക്കു കൊടുത്തതായിരുന്നു. ഉടമസ്ഥയായ ശ്രീജയെത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ടെറസില്‍ വാളുകളും ബോംബുകളും കണ്ടെത്തിയത്. തുടര്‍ന്ന് പാനൂര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ആയുധങ്ങള്‍ പാനൂര്‍ സ്റ്റേഷനിലേക്കു മാറ്റി. പാനൂര്‍ നഗരസഭയില്‍ ബിജെപി ഭരിക്കുന്ന വാര്‍ഡാണിത്. തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബൂത്ത് പിടുത്തം നടക്കുന്ന പ്രദേശമാണ് ഈസ്റ്റ് എലാങ്കോട്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT