പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സൗദി സന്ദര്‍ശിക്കുന്നു

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഈയാഴ്ച സൗദി അറേബ്യ സന്ദര്‍ശിക്കും. സൗദിയുടെ വടക്കന്‍ പ്രവിശ്യയില്‍ പാകിസ്താന്‍ ഉള്‍പ്പെടെ 21 മുസ്‌ലിം രാജ്യങ്ങളിലെ സൈനികര്‍ സംയുക്തമായി നടത്തുന്ന സൈനിക പരിശീലനം വീക്ഷിക്കുന്നതിനായാണ് സന്ദര്‍ശനം. ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ തങ്ങളുടെ സൈന്യത്തെ സജ്ജരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.
മൂന്നു ദിവസം നീളുന്ന സന്ദര്‍ശനം നാളെ ആരംഭിക്കും. നോര്‍ത്ത് തണ്ടര്‍ എന്ന പേരിലുള്ള സൈനികാഭ്യാസം കാണാന്‍ മറ്റു രാജ്യങ്ങളുടെ തലവന്‍മാരെയും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സൗദ് ക്ഷണിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയവക്താവ് അറിയിച്ചു. പ്രതിരോധമുള്‍പ്പെടെ നിരവധി മേഖലകളില്‍ സൗദിയും പാകിസ്താനും സഹകരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it