പാകിസ്താനിലെ ബംഗ്ലാദേശ് സ്ഥാനപതിയെ തിരിച്ചുവിളിച്ചു

ധക്ക: പാകിസ്താനിലെ ബംഗ്ലാദേശ് സ്ഥാനപതിയെ തിരിച്ചുവിളിച്ചതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തീവ്രവാദ ബന്ധമുള്ള പാക് നയതന്ത്രജ്ഞയെ പാകിസ്താന്‍ തിരിച്ചുവിളിച്ചതിനു പിന്നാലെയാണു നടപടി.
1971ലെ യുദ്ധക്കുറ്റങ്ങളിലെ വിചാരണയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഹൈക്കമ്മീഷണര്‍ സുഹ്രാബ് ഹുസയ്ന്‍ തിരിച്ചുവരണമെന്നാണു വിദേശകാര്യമന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം, ഹുസയ്‌ന്റെ കാലാവധി കഴിഞ്ഞതിനാലാണു തിരിച്ചുവിളിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
വിമോചനയുദ്ധ ആചാര്യനും നയതന്ത്രജ്ഞനുമായ ഹുസയ്ന്‍ വിരമിച്ചതിനു ശേഷമാണ് 2010ല്‍ രണ്ടു വര്‍ഷത്തെ കാലാവധിയില്‍ പാക് നയതന്ത്രജ്ഞനായി നിയോഗിക്കുന്നത്. പിന്നീട് രണ്ടുതവണ കാലാവധി പുതുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it