Flash News

പരവൂര്‍;രക്ഷാപ്രവര്‍ത്തനത്തിനിടെയുളള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നു: ഡിജിപി സെന്‍കുമാര്‍

പരവൂര്‍;രക്ഷാപ്രവര്‍ത്തനത്തിനിടെയുളള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നു: ഡിജിപി സെന്‍കുമാര്‍
X
modi-kollam-7591

[related]

ന്യൂഡല്‍ഹി;  കൊല്ലം പരവൂര്‍ ദുരന്തം നടന്ന ദിവസം കൊല്ലത്തേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നുവെന്ന് കേരളാ ഡിജിപി ടി പി സെന്‍കുമാര്‍. ദുരന്തം നടന്നതിന് ശേഷം മുഴുവന്‍ പോലിസ് സേനയും ഉദ്ദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന്റെ തിരക്കിലായിരുന്നു. ഈ തിരിക്കനിടെയുള്ള മോഡിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും രക്ഷാപ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുമെന്ന് താന്‍ മുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും സെന്‍കുമാര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി സംഭവം നടന്ന ദിവസം പ്രദേശം സന്ദര്‍ശിക്കേണ്ടെന്നും ഒരു ദിവസം കഴിഞ്ഞിട്ട് സന്ദര്‍ശിച്ചാല്‍ മതിയെന്നും താന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു.എന്നാല്‍ തന്റെ അഭിപ്രായത്തെ തള്ളി മോഡി അന്ന് തന്നെ സ്ഥലത്ത് എത്തുകയായിരുന്നു. 100 ഓളം പേര്‍ തല്‍ക്ഷണം മരിക്കുകയും 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിന്റെ തീവ്രത ഏവര്‍ക്കും അറിയാവുന്നതാണ്. ഇത്രയേറെ തിരക്കിനിടെ മോഡിക്കും രാഹുല്‍ ഗാന്ധിക്കും സുരക്ഷയൊരുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. സംഭവം നടന്ന സ്ഥലത്ത് പോലിസ് സേനയ്ക്ക് നിരവധി ജോലികളുണ്ടായിരുന്നു. കുടിക്കാന്‍ വെള്ളം പോലും ലഭിക്കാതെയുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു പരവൂരിലേത്. ഇതിനിടയ്ക്കുള്ള ഇരുവരുടെയും സന്ദര്‍ശനം ഏറെ ബുദ്ധിമുട്ട് ഉള്ളവാക്കിയെന്നും സെന്‍കുമാര്‍ പറഞ്ഞു.  അതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സഹകരണം ഇല്ലായിരുന്നുവെന്ന് സെന്‍കുമാറിന്റെ പരവൂര്‍ അപകട റിപ്പോര്‍ട്ടില്‍ പറയുന്നു.

tp-senkumar
Next Story

RELATED STORIES

Share it