Flash News

പത്തേമാരി പ്രീമിയര്‍ ഷോയില്‍ പഴയ കാല പ്രവാസികളെ ആദരിച്ചു

ദോഹ: ഏഷ്യന്‍ ടൗണിലെ തിയേറ്ററില്‍ ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ക്യുബിസ് ഇവന്റ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച പത്തേമാരിയുടെ പ്രീമിയര്‍ ഷോയില്‍ ഖത്തറിലെ പഴയ കാല പ്രവാസികളെ ആദരിച്ചു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പത്തേമാരിയുടെ സംവിധായകന്‍ സലീം അഹ്മദ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.

42 വര്‍ഷമായി ഖത്തറിലുള്ള മുസ്്തഫ കല്‍പ്പകഞ്ചേരി, 37 വര്‍ഷമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അഹ്്മദ് പാതിരിപ്പറ്റ, ബഷീര്‍ കൂറ്റനാട്(35 വര്‍ഷം), മുഹമ്മദ് തളിപ്പറമ്പ്(26 വര്‍ഷം), സത്യന്‍ കണപ്പത്തറ(34 വര്‍ഷം) എന്നിവരെയാണ് ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചത്. എഴുപതുകളിലും എണ്‍പതുകളിലും പത്തേമാരികളില്‍ മരണത്തെ മുഖാമുഖം കണ്ട് കരപറ്റിയവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്നു നാം അനുഭവിക്കുന്നതെന്ന് സംവിധായകന്‍ സലീം അഹ്്മദ് ചടങ്ങില്‍ പറഞ്ഞു.

തന്റെ സിനിമ അവര്‍ക്കു സമര്‍പ്പിക്കുന്നു. ഖത്തര്‍ ഉള്‍പ്പെടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സിനിമയ്ക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തേമാരി അടുത്തയാഴ്ച ഖത്തറില്‍ റിലീസാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. പത്തേമാരിയുടെ വിജയകരമായ 50 ദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ സിനിമയുടെ നിര്‍മാതാക്കളായ അഡ്വ. ഹാഷിഖ് ടി കെ, ടി പി സുധീഷ് എന്നിവരും സംബന്ധിച്ചു. ഹസന്‍ കുഞ്ഞ്, ദോഹ രാജന്‍, അബൂബക്കര്‍(ഇന്‍ഡക്‌സ്), നൗഫല്‍(മലബാര്‍ ഗോള്‍ഡ്), നിഷാദ്(ബ്രാഹ്്മിണ്‍സ് ഗ്രൂപ്പ്) ആശംസകള്‍ നേര്‍ന്നു.
Next Story

RELATED STORIES

Share it