പത്താന്‍കോട്ട്: ജയ്ശെ മുഹമ്മദ് പ്രവര്‍ത്തകരുടെ വിലാസം എന്‍ഐഎ പാകിസ്താനെ അറിയിക്കും
BY Sumeera SMR20 April 2016 3:55 AM GMT
Sumeera SMR20 April 2016 3:55 AM GMT
ന്യൂഡല്‍ഹി: ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമത്താവളത്തിനുനേരെയുണ്ടായ സായുധാക്രമണത്തില്‍ പങ്കാളികളാണെന്നു കരുതുന്ന നാല് ജയ്ശെ മുഹമ്മദ് പ്രവര്‍ത്തകരുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പാകിസ്താനെ അറിയിക്കും.
ഏഴു സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ജനുവരിയിലെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് പാകിസ്താന് സന്ദര്‍ശിക്കാന്‍ ഇതുവരെ പാക് അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.
പത്താന്‍കോട്ട് സംഭവത്തില്‍ അക്രമികളായ നാലു പേരും കൊല്ലപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കൊല്ലപ്പെട്ട അക്രമികളുടെ പടങ്ങള്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അവരെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളോട് സഹായമഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രതികളുടെ ചിത്രങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത് അവരെ തിരിച്ചറിയാന്‍ സഹായിച്ചിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT