പണിമുടക്ക്; ബസ്സുടമകളുടെ യോഗം നാളെ
BY Sumeera SMR3 April 2016 4:54 AM GMT
Sumeera SMR3 April 2016 4:54 AM GMT
കണ്ണൂര്‍: ആറുമുതല്‍ തൊഴിലാളി യൂനിയനുകള്‍ നടത്താന്‍ തീരുമാനിച്ച അനശ്ചിതകാല ബസ് സമരത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരിത്താനും സംഘടനയുടെ നിലപാട് എന്തായിരിക്കണമെന്ന് തീരുമാനിക്കാനും കണ്ണൂര്‍ ജില്ലാ ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ അടിയന്തര ജനറല്‍ ബോഡി യോഗം നാ ളെ രാവിലെ 10.30ന് അസോസിയേഷന് ഓഫിസ് ഹാളില്‍ ചേരുമെന്ന് പ്രസിഡന്റ് പി കെ പവിത്രന് അറിയിച്ചു.
ബോണസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ആറുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ പണിമുടക്കിന് നോട്ടീസ് നല്കിയ പശ്ചാത്തലത്തില്‍ അഞ്ചിനു രാവിലെ 11നു ജില്ലാ ലേബര്‍ ഓഫിസില്‍ വിവിധ തൊഴിലാളി യൂനിയനുകളെയും ബസ്സുടമകളെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ലേബര്‍ ഓഫിസര്‍ ബേബി കാസ്ട്രോ വിളിച്ചുചേര്‍ത്ത ആദ്യയോഗം ബസ്സുടമകള്‍ ബഹിഷ്കരിച്ചിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT