Second edit

പഠിപ്പും ഭിക്ഷാടനവും

പഠിപ്പുണ്ടാവുകയെന്നത് ജീവിതഭദ്രത നേടാന്‍ സഹായകമായ ഉപാധികളിലൊന്നാണ് എന്നൊരു പൊതുധാരണയുണ്ട്. പഠിച്ചുയര്‍ന്ന് വലിയ സ്ഥാനങ്ങളിലെത്തിയവര്‍ ധാരാളം. എന്നാല്‍, 2011ലെ സെന്‍സസ് കണക്കുകള്‍ ഈ ധാരണയെ അട്ടിമറിക്കുന്നു എന്നുവേണം കരുതാന്‍. കണക്കുകളനുസരിച്ച് ഇന്ത്യയിലെ യാചകരില്‍ അഞ്ചിലൊന്നുപേര്‍ 12ാം തരം പാസായവരാണ്.

ഏതാണ്ട് 3,000 പേര്‍ ബിരുദധാരികളോ ബിരുദാനന്തര ബിരുദധാരികളോ പ്രഫഷനല്‍ യോഗ്യത നേടിയവരോ ആണ്. ചുരുക്കത്തില്‍ വിദ്യാഭ്യാസമുള്ളവരും ഭിക്ഷാടനരംഗത്തെത്തുന്നു എന്നുതന്നെ. വിദ്യാഭ്യാസമോ വിവരമോ അല്ല ജീവിതസാഹചര്യങ്ങളാണ് ആളുകളെ യാചകവൃത്തിയില്‍ എത്തിക്കുന്നതെന്ന് ഇതില്‍നിന്ന് അനുമാനിക്കേണ്ടിവരും.യാചകരില്‍ സമ്പന്നരുണ്ട് എന്നതാണ് മറ്റൊരു കൗതുകം. ഭിക്ഷാടനമാഫിയ വന്‍ തുകയാണ് സമ്പാദിക്കുന്നത്.

അതിനു പുറമേ ഭിക്ഷയാചിച്ച് വന്‍ തുക സമ്പാദിക്കുമ്പോള്‍ തന്നെ തെരുവുതിണ്ണകളില്‍ ദയനീയ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുമുണ്ട്. പലപ്പോഴും യാചകര്‍ മരിക്കുന്ന സമയത്ത് അവരുടെ മാറാപ്പുകള്‍ പരിശോധിക്കുമ്പോള്‍ ലക്ഷങ്ങളുടെയും കോടികളുടെയും സമ്പാദ്യങ്ങള്‍ കണ്ടെത്താറുണ്ടല്ലോ. ഇതെല്ലാം കാണുമ്പോള്‍ ഭിക്ഷാടനത്തിന്റെ ലോകത്തും നിരവധി വൈചിത്ര്യങ്ങളും കൗതുകങ്ങളുമുണ്ടെന്ന് സാമാന്യമായി പറയാം.
Next Story

RELATED STORIES

Share it