പട്‌നയില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് നിരോധനം

പട്‌ന: 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ പട്‌നയി ല്‍ നിരോധിച്ചു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വായു മലിനീകരണം ദുസ്സഹമായ സാഹചര്യത്തിലാണ് നടപടി.വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുനരവലോകനത്തിലാണ് മുഖ്യമന്ത്രി വാഹന നിരോധത്തിന് ഉത്തരവിട്ടത്. മറ്റു ചില നടപടികളും അദ്ദേഹം നി ര്‍ദേശിച്ചിട്ടുണ്ട്.
വായു മലിനീകരണം സംബന്ധിച്ച് വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമിടയില്‍ ബോധവല്‍ക്കരണം നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.പട്‌നയില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിക്കുളളില്‍ പ്ലാസ്റ്റിക്കും ഖരമാലിന്യവും കത്തിക്കുന്നത് നിരോധിച്ചു.
കെട്ടിട നിര്‍മാണ സാമഗ്രികളാണ് പ്രധാനമായും വായു മലിനീകരണത്തിന് കാരണമെന്ന് നീതീഷ് പറഞ്ഞു. കെട്ടിട നിര്‍മാണ സാമഗ്രികള്‍, പ്രത്യേകിച്ച് മണല്‍ കടത്തുന്ന വാഹനങ്ങള്‍ മൂടണമെന്ന് അദ്ദേഹം പറഞ്ഞു.
ഗംഗാ നദീതീരത്തെ ഇഷ്ടികച്ചൂളകളും പട്‌നയിലെ വായു മലിനീകരണം വര്‍ധിപ്പിക്കുന്നുണ്ട്. വായു മലിനീകരണം തടയാന്‍ മരങ്ങള്‍, നട്ടുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it