kasaragod local

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്്: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം 28,29 തിയ്യതികളില്‍ കാസര്‍കോട്ട് നടക്കും. 29ന് രാവിലെ 10ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കേരള-കര്‍ണാടക മന്ത്രിമാര്‍, സര്‍വകലാശാല വിസിമാര്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍,  ജനപ്രതിനിധികള്‍ സംബന്ധിക്കും. 28ന് ഉച്ചയ്ക്ക് രണ്ടിന് ദേശീയ ന്യൂനപക്ഷ സെമിനാര്‍ നടക്കും.
Next Story

RELATED STORIES

Share it