നേപ്പാളില്‍ ചെറുവിമാനം തകര്‍ന്നു വീണു

കാഠ്മണ്ഡു: 11 പേരെ വഹിച്ച ചെറുവിമാനം പശ്ചിമ നേപ്പാളിലെ പര്‍വതമേഖലയില്‍ തകര്‍ന്നുവീണ് രണ്ടു വൈമാനികര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വിമാനത്തിലെ ഒമ്പത് യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. അപകടകാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലെത്തി. പറന്നുയര്‍ന്ന് 25 മിനിറ്റിനകമാണ് അപകടം. നേപ്പാളില്‍ മൂന്നു ദിവസം മുമ്പ് മറ്റൊരു ചെറുവിമാനം തകര്‍ന്നുവീണ് 23 പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it