നെയ്‌റോബിയില്‍ വെള്ളപ്പൊക്കത്തിലും കെട്ടിടങ്ങള്‍ തകര്‍ന്നും 14 മരണം

നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ വെള്ളപ്പൊക്കത്തിലും കെട്ടിടങ്ങള്‍ തകര്‍ന്നും 14 മരണം. നഗരത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. പൂര്‍ണമായി തകര്‍ന്ന ആറുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു.
പ്രളയബാധിത മേഖലകളില്‍ നിന്ന് 120ഓളം പേരെ രക്ഷപ്പെടുത്താനായതായി പോലിസ് അറിയിച്ചു. 10 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ഒരു കുട്ടിയെ ഇന്നലെ പുറത്തെടുത്തിരുന്നു. പ്രളയത്തെത്തുടര്‍ന്ന് 150ഓളം വീടുകള്‍ക്ക് തകര്‍ച്ച സംഭവിച്ചതായി കെനിയയിലെ റെഡ്‌ക്രോസ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it