Idukki local

നെടുങ്കണ്ടത്ത് വ്യാപാരികള്‍ തര്‍ക്കത്തില്‍

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി നല്‍കാനുള്ള തീരുമാനത്തിനെതിരെ ഒരു വിഭാഗം വ്യാപാരികള്‍.അവധിയാക്കാനുള്ള മര്‍ച്ചന്‍സ് അസോസിയേഷന്റെ തീരുമാനം അംഗീകരിക്കാതെ ഇവര്‍ കടകളും തുറന്നു.
ടൗണിന്റെ തുടക്കം മുതല്‍ മാര്‍ക്കറ്റും വ്യാപാര സ്ഥാപനങ്ങളും ഞായറാഴ്ച പ്രവൃത്തി ദിവസവും ചൊവ്വാഴ്ച അവധി ദിവസവുമാണ്.വ്യാപാരികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പടിഞ്ഞാറേക്കവലയിലെ മാര്‍ക്കറ്റും മറ്റു കടകളും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ അവധി നീക്കത്തിനു പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
മാര്‍ക്കറ്റില്‍ വരുന്ന തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് ഞായറാഴ്ച അവധി ബുദ്ധിമുട്ട് സൃഷ്ടിക്കും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പൊതുയോഗം വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കാതെ ചില ഭാരവാഹികളും യൂത്ത് വിങ് പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരുടെ തീരുമാനം അടിച്ചേല്‍പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ഭീഷണി മുഴക്കിയും നിര്‍ബന്ധപൂര്‍വം കടയടപ്പിക്കുന്നതിനുമുള്ള നിര്‍ദേശം അംഗീകരിക്കില്ല.പടിഞ്ഞാറേക്കവല, സെന്‍ട്രല്‍ ജംഗ്ഷന്‍, കുരിശുപള്ളിക്കവല, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളാണ് ഇന്നലെ തുറന്നത് .
ചൊവ്വാഴ്ച ഇവിടങ്ങളില്‍ അവധിയായിരിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it