ernakulam local

'നിവര്‍ന്നു നില്‍ക്കുക മുട്ടിലിഴയരുത്': പദയാത്രയും വാഹനപ്രചാരണജാഥയും നടത്തി

കീഴ്മാട്: എസ്ഡിപിഐ ദേശീയ കാംപയിനോട് അനുബന്ധിച്ച് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ പദയാത്ര കീഴ്മാട് പഞ്ചായത്ത് ജങ്ഷനില്‍ നിന്നും ആലുവ മണ്ഡലം സെക്രട്ടറി ഷിഹാബ്, കീഴ്മാട് പഞ്ചായത്ത് സെക്രട്ടറി മജീദ് ചാലക്കലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രചാരണജാഥ കീഴ്മാട് മുതിരക്കാട് കൂടി നാലാംമൈലില്‍ സമാപിച്ചു. സമാപന പരിപാടി ആലുവ മണ്ഡലം പ്രസിഡന്റ് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്തു.
കീഴ്മാട് പഞ്ചായത്ത് മെംബര്‍ അബു സംസാരിച്ചു. എസ്ഡിപിഐ കീഴ്മാട് ബ്രാഞ്ച് പ്രസിഡന്റ് അജാസ്, കുന്നുംപുറം ബ്രാഞ്ച് പ്രസിഡന്റ് റസാക്ക് കുന്നശേരിപള്ളം, നാലാംമൈല്‍ ബ്രാഞ്ച് പ്രസിഡന്റ് ഹാഷി സംസാരിച്ചു.
കളമശ്ശേരി: എസ്ഡിപിഐ ദേശീയ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന നിവര്‍ന്നു നില്‍ക്കുക, മുട്ടിലിഴയരുത് എന്ന കാംപയിന്റെ ഭാഗമായി കളമശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. പള്ളിലാംകരയില്‍ നിന്നാരംഭിച്ച പദയാത്ര എസ്ഡിപിഐ മണ്ഡലം സെക്രട്ടറി സുധീര്‍ ഏലൂക്കര ഉദ്ഘാടനം ചെയ്തു. പൈപ്പ് ലൈനില്‍ നടന്ന സമാപനസമ്മേളനം എസ്ഡിടിയു സംസ്ഥാന സെക്രട്ടറി സുല്‍ഫിക്കര്‍ അലി, ഫൈസല്‍ താന്നിപ്പാടം സംസാരിച്ചു. പദയാത്രയ്ക്ക് അന്‍ഷാദ് കല്ലുംകുളം നേതൃത്വം നല്‍കി.
വൈപ്പിന്‍: എസ്ഡിപിഐ രാജ്യവ്യാപകമായി വര്‍ഗീയ ഭീകരതക്കെതിരേ നിവര്‍ന്നു നില്‍ക്കുക മുട്ടിലിഴയരുത് എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന കാംപയിനിന്റെ ഭാഗമായി വൈപ്പിന്‍-പറവൂര്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചരണ ജാഥ നടത്തി.
രാവിലെ വൈപ്പിനിലെ മാലിപ്പുറത്ത് നിന്നാരംഭിച്ച ജാഥ എസ്ഡിപിഐ ജില്ലാ ഖജാഞ്ചി നാസര്‍ എളമന വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് കെ എ അബ്ദുല്‍മുജീബിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ താണിപ്പാടം മുഖ്യപ്രഭാഷണം നടത്തി.
വൈപ്പിന്‍-പറവൂര്‍ മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ ജാഥ വൈകീട്ട് പറവൂര്‍ മന്നത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ തെരുവുനാടകവും അരങ്ങേറി. സമാപന സമ്മേളനം അജ്മല്‍ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. പറവൂര്‍ മണ്ഡലം സെക്രട്ടറി യാക്കൂബ്‌സുല്‍ത്താന്‍, വൈപ്പിന്‍ മണ്ഡലം സെക്രട്ടറി ഇ കെ ഷരീഫ് സംസാരിച്ചു.
സി എസ് പ്രദീപന്‍, പി ടി സുല്‍ഫിക്കര്‍, സുധീര്‍ തത്തപ്പിള്ളി, ത്വാഹിര്‍ വാണിയക്കാട്, നിഷാദ് തത്തപ്പിള്ളി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it