നിലാവു കാണുമ്പോള്‍ അവളെ ഓര്‍ക്കാം-വേദനയോടെ മഞ്ജു വാര്യര്‍
BY Sumeera SMR26 April 2016 3:25 AM GMT
X
Sumeera SMR26 April 2016 3:25 AM GMT
കോട്ടയം: 'രണ്ടു നക്ഷത്രങ്ങ ള്‍ ആകാശത്തേക്കു തിരിച്ചുപോവുന്നു. അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍ അവിടെയെങ്ങോ ഇരുന്ന് നമ്മെ നോക്കി ചിരിക്കും. നിലാവു കാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം'. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ വേദനയോടെ കുറിച്ചു. ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അപൂര്‍വ ശസ്ത്രക്രിയക്കു വിധേയായി ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ച കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അമ്പിളി ഫാത്തിമ (22) യെക്കുറിച്ചാണ് കണ്ണീരിന്റെ നനവോടെ മഞ്ജു വാര്യര്‍ കുറിപ്പെഴുതിയത്.
ശസ്ത്രക്രിയക്കു ശേഷം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അമ്പിളി ഫാത്തിമയെ കാണാന്‍ മഞ്ജു വാര്യര്‍ എത്തിയിരുന്നു. ചികില്‍സാ സഹായമായി അഞ്ചു ലക്ഷം രൂപയും അമ്പിളിയുടെ ആഗ്രഹമായ സിവില്‍ സര്‍വീസ് പഠനത്തിന് എല്ലാ സഹായവും വാഗ്ദാനം നല്‍കിയാണ് അന്ന് അവര്‍ മടങ്ങിയത്. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെയാണ്, ''രണ്ടു നക്ഷത്രങ്ങ ള്‍ ആകാശത്തേക്ക് തിരിച്ചുപോവുന്നു. അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍ അവിടെയെങ്ങോ ഇരുന്ന് നമ്മെ നോക്കി ചിരിക്കും. നിലാവു കാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം. ഒരു വര്‍ഷം മുമ്പ് ഒരു പത്രവാര്‍ത്തയിലാണ് ഞാന്‍ ആദ്യമായി അമ്പിളി ഫാത്തിമയെ കണ്ടത്. അന്നുമുതല്‍ സുഷിരം വീണ അവളുടെ ഹൃദയത്തിനും കിതച്ചുതളര്‍ന്ന ശ്വാസകോശത്തിനും വേണ്ടി പ്രാര്‍ഥിക്കുന്ന ലോകത്തെ അനേകരി ല്‍ ഒരാളായി ഞാനും.
ദൂരെ ഒരു ആശുപത്രി മുറിയിലിരുന്നുകൊണ്ട് അമ്പിളി നമ്മെ നിശ്ചയദാര്ഢ്യമെന്തെന്നു പഠിപ്പിച്ചു. പാവമായിരുന്നു അവള്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടി. മരുന്നുകളുടെ മണം മാത്രം നിറഞ്ഞ ജീവിതത്തിനിടയിലും മുല്ലപ്പൂക്കളെ സ്നേഹിച്ചവള്‍. തളിരിലയെന്നോണം ഞരമ്പുകള്‍ തെളിഞ്ഞുകിടന്ന കൈകളില്‍ നിറയെ സൂചികുത്തിയ പാടുകളായിരുന്നു. പക്ഷേ അവള്‍ക്കു വേദനിച്ചില്ല. കാരണം അവള് നക്ഷത്രവെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് ലോകത്തെ നോക്കി, പ്രകാശം പരത്തി. അതിനിടയില്‍ അവള്‍ക്കു വേദനിക്കാന്‍ സമയമുണ്ടായിരുന്നില്ല എന്നതാണു സത്യം.
ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കപ്പെട്ടപ്പോഴും മനസ്സുമാത്രം മാറ്റിവയ്ക്കാന്‍ അമ്പിളി അനുവദിച്ചില്ല. 85 ശതമാനം മാര്‍ക്ക് നേടി പരീക്ഷ ജയിച്ചപ്പോള്‍ തോറ്റത് മറ്റുപലതുമാണ്. മുല്ലവള്ളിയോളം മാത്രമുള്ള പെണ്‍കുട്ടിക്ക് തുടരെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും അണുബാധകളും അതിജീവിച്ച് ലോകത്തിന് പലതും കാണിച്ചുകൊടുക്കാനായെങ്കില്‍ അവള്‍ക്ക് മുന്നില്‍ മരണവും തോല്‍ക്കും, നിശ്ചയമായും..
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT