നിലപാടില്‍ അയവുവരുത്തി; മെഹബൂബ ബിജെപിക്ക് വഴങ്ങി

ന്യൂഡല്‍ഹി: മൂന്നുമാസത്തെ അനിശ്ചിതത്വത്തിനു ശേഷം ജമ്മുകശ്മീരില്‍ പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറാനുള്ള സാഹചര്യമൊരുങ്ങിയത് മെഹബൂബ മുഫ്തി കടുത്ത നിലപാട് ഉപേക്ഷിച്ചതുകൊണ്ടാണെന്നു നിരീക്ഷകര്‍ കരുതുന്നു. കടുത്ത നിലപാടുകളുമായി പിതാവിന്റെ മരണശേഷം മൂന്നുമാസം പിടിച്ചുനിന്നെങ്കിലും പാ ര്‍ട്ടി എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അസ്വസ്ഥതകളുടെ ശബ്ദങ്ങള്‍ ഉയരാ ന്‍ തുടങ്ങിയപ്പോള്‍ മെഹബൂബയ്ക്ക് ബിജെപിയുടെ നിലപാടിനു വഴങ്ങേണ്ടിവന്നു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുവേണ്ടി മുഫ്തി മുഹമ്മദ് സെയ്ദുമായുണ്ടാക്കിയ കരാറില്‍ കൂടുതല്‍ ഉറപ്പുകളൊന്നും നേടിയെടുക്കാന്‍ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നു മെഹബൂബയ്ക്കു സാധിച്ചില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകിയാല്‍ പാര്‍ട്ടി പിളരുമെന്ന അവസ്ഥപോലും സംജാതമാവും. ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയോ അല്ലെങ്കില്‍ തിരഞ്ഞെുപ്പിനെ നേരിടണോ എന്നതായിരുന്നു മെഹബൂബയുടെ മുമ്പിലുള്ള ചോദ്യം. സഖ്യം രൂപീകരിക്കുമ്പോഴുണ്ടായിരുന്ന കരാര്‍ വ്യവസ്ഥകള്‍ ബിജെപി ലംഘിച്ചുവെന്നായിരുന്നു മെഹബൂബ ആരോപിച്ചിരുന്നത്.ജമ്മുകശ്മീര്‍ രാഷ്ട്രീയത്തില്‍ മെഹബൂബ വളര്‍ന്നുവന്നത് തീവ്ര നിലപാടുകളുമായിട്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമായി യോജിച്ചുപോകുവാന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ല. എന്നാല്‍ തന്റെ പിതാവിനോടുള്ള ബഹുമാനമാണ് അവരെ ബിജെപിയുമായുള്ള സഖ്യവുമായി പൊരുത്തപ്പെടാന്‍ പ്രേരിപ്പിച്ചത്. മുഫ്തി ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു. എന്നാല്‍ മെഹബൂബ സമകാലിക സംഭവങ്ങളോടു പ്രതികരിക്കുന്ന ഒരു പ്രവര്‍ത്തകയായിരുന്നു- പിഡിപിയുടെ വക്താവും യുവ നേതാവുമായ വഹീദപാറ പറഞ്ഞു.
Next Story

RELATED STORIES

Share it