ernakulam local

നിരവധി കേസുകളിലെ പ്രതികള്‍ പിടിയില്‍

കാലടി: നിരവധി കേസുകളില്‍ പ്രതികളായവരെ കാലടി പോലിസ് പിടികൂടി.
ചെങ്ങല്‍ വട്ടത്തറ സ്വദേശി മാര്‍ട്ടിന്‍ എന്ന പോട്ടി മാര്‍ട്ടിന്‍(45), മാണിക്കമംഗലം സ്വദേശി സ്വരാജ്(36) എന്നിവരാണ് പിടിയിലായത്. 2013ല്‍ ചെങ്ങലില്‍ വീടുകയറി യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്.
മാര്‍ട്ടിന്‍ 35ല്‍പരം കേസുകളില്‍ പ്രതിയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി ജയില്‍ ശിക്ഷയനുഭവിച്ചിട്ടുമുണ്ട്. കാലടി സിഐ നവാസ്, എസ്‌ഐ അനില്‍ മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it