നിരഞ്ജന്‍ കുമാറിന് ശൗര്യചക്ര നല്‍കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് ശൗര്യചക്ര നല്‍കാന്‍ ശുപാര്‍ശ. ദേശീയ സുരക്ഷ ഗാര്‍ഡാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.
എസ്എന്‍ജിയുടെ നായ റോക്കറ്റിനെയും ബഹുമതിക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. റോക്കറ്റിന്റെ പരിശീലകനും പുരസ്‌കാരത്തിന് ശുപാര്‍ശയുണ്ട്. ഇതുസംബന്ധിച്ച് അന്തിമപട്ടിക അടുത്ത സ്വാതന്ത്ര്യദിനത്തിനു മുമ്പ് പുറത്തിറങ്ങും. മറ്റു രണ്ട് കമാന്‍ഡോകള്‍ക്കും ശൗര്യചക്ര നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട അക്രമിയുടെ ശരീരത്തില്‍ പരിശോധന നടത്തവെയാണ് നിരഞ്ജന്‍ കുമാര്‍ ഗ്രനേഡ് പൊട്ടി വീരമൃത്യുവരിച്ചത്.
Next Story

RELATED STORIES

Share it