നാളികേര വിലയിടിവ്; കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നു

പരപ്പനങ്ങാടി: നാളികേരത്തിന്റെ കുത്തനെയുള്ള വിലയിടിവ് കേരകര്‍ഷകരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു. 36 രൂപ വരെവിലയുണ്ടായുരുന്ന സ്ഥാനത്തു ഇപ്പോള്‍ കിലോ പതിനെട്ട് രൂപ മാത്രമായി കുറഞ്ഞു. മണ്ഡരിരോഗവും തെങ്ങോല പുഴുശല്ല്യവും കാരണം വിളവ് കുറഞ്ഞാലും നല്ലവില കിട്ടിയിരുന്നതിനാല്‍ ഒത്തുപോയിരുന്നു. ഇപ്പോള്‍ തെങ്ങിന് വളമിട്ട തുക തിരിച്ചു കിട്ടുന്നില്ലന്നാണ് കര്‍ഷകര്‍ പരിതപിക്കുന്നത്.നാളികേരം പറിക്കാന്‍ തെങ്ങ് ഒന്നിന് ഇരുപത്തി അഞ്ച്രൂപയിലേറെ നല്‍കിയിട്ടും തൊഴിലാളികളെ കിട്ടാത്തതും നാളികേര കര്‍ഷകരുടെ പ്രയാസം ഇരട്ടിയാക്കി.വ്യവസായ ആവശ്യങ്ങള്‍ക്കായി നാളികേരം അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി കുറഞ്ഞതാണ് വിലയിടിവിന് കാരണമായത്.കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതിനയവും കേരകര്‍ഷകര്‍ക്ക് വിനയായി. പൊതിച്ച തേങ്ങ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന എജന്‍സികള്‍ വ്യാപകമായതോടെ വെളിച്ചെണ്ണ മില്ലുകള്‍ വ്യാപകമായി പൂട്ടിയതും കൂനിന്‍മേല്‍ കുരു അനുഭവമായി. വിലകുറവുകാരണം ഉണങ്ങിയ തേങ്ങകള്‍ പറമ്പില്‍ കിടന്നു മുളച്ചു തുടങ്ങിയിട്ടുണ്ട്.വിലകൂടുമെന്ന വിശ്വാസത്തില്‍ നാളികേരം പറിക്കാതെ കാത്തിരുന്നവരും നിരാശയിലാണ്.വലിയവിലക്ക് നാളികേരം വാങ്ങികൂട്ടിയ വ്യാപാരികളും പ്രതിസന്ധിയിലാണ്. കൃഷിഭവന്‍ ഭവന്‍ മുഖേനെ കിലോ ഇരുപത്തി അഞ്ചി രൂപ പ്രകാരം രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ പൊതിച്ച തേങ്ങ സംഭരിക്കുന്നുണ്ട്.എന്നാല്‍ പണം ഉടനെ ലഭിക്കില്ലെന്ന പ്രചരണം മൂലം പല കേരകര്‍ഷകരും ഇതിനു മുതിരുന്നുമില്ല. സാധാരണ ശബരിമല സീസണില്‍ നാളികേര വില വര്‍ധിക്കാറുണ്ട്.എന്നാല്‍ ഇത്തവണ മറിച്ചാണ് സംഭവിച്ചത്.
Next Story

RELATED STORIES

Share it