malappuram local

നാടുകാണിയില്‍ ഹെക്ടര്‍ കണക്കിന് വനം അഗ്നിക്കിരയായി

എടക്കര: നീലഗിരി ജൈവവൈവിധ്യ മേഖലയിലുള്‍പ്പെട്ട നാടുകാണിച്ചുരം വനം കാട്ടുതീയുടെ പിടിയില്‍. കഴിഞ്ഞദിവസം ഹെക്ടര്‍ കണക്കിന് വനം അഗ്നിക്കിരയായി. രാജവെമ്പാലയടക്കമുള്ള നിരവധി ജീവജാലങ്ങള്‍ കാട്ടുതീയില്‍ വെന്തമര്‍ന്നു. നാടുകാണിച്ചുരം ഒന്നാം വളവിന് മുകളിലായി വ്യൂവേഴ്‌സ് പോയന്റിന് ഇരുവശവുമുള്ള വനമേഖലയാണ് കാട്ടുതീയിലമര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്രദേശത്ത് കാട്ടുതീ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്. അന്തര്‍ സംസ്ഥാന പാതയായ സിഎന്‍ജി റോഡിനിരുവശത്തുമുള്ള കുറ്റിക്കാടുകള്‍ക്കടക്കം തീ പടര്‍ന്ന് പിടിച്ചു. ഏറെനേരം ഗതാഗത തടസ്സമുണ്ടായി. സംഭവമുണ്ടായ ഉടനെ നിലമ്പൂരില്‍ നിന്നു രണ്ട് യൂനിറ്റ് അഗ്നിശമനസേനയെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവമറിഞ്ഞിട്ടും വനപാലകര്‍ വൈകിയാണെത്തിയതെന്ന് ആക്ഷേപമുണ്ട്.
നിയന്ത്രിക്കാന്‍ കഴിയാത്തവിധം തീ ഉള്‍വനത്തിലേക്ക് പടര്‍ന്നിരിക്കുകയാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് നാടുകാണി വനമേഖല. വംശനാശം നേരിടുന്നതടക്കമുള്ള നിരവധി ജീവജാലങ്ങള്‍ കാട്ടുതീയില്‍ വെന്തമര്‍ന്നിട്ടുണ്ട്. നാടുകാണിച്ചുരം പാതയില്‍ ഒരാഴ്ച മുന്‍പ് ഒന്നാം വളവിന് എതിര്‍വശത്തായി വ്യാപകമായി കാട്ടുതീ പടര്‍ന്നിരുന്നു. റോഡിന് ഇരുവശവുമുള്ള ഭാഗങ്ങളില്‍ ഫയര്‍ലൈന്‍ നിര്‍മിക്കാതത്താണ് കാട്ടുതീപടരാന്‍ കാരണം.
Next Story

RELATED STORIES

Share it