നവീകരണം പുരോഗമിക്കുന്നു; ട്രെയിന്‍ നിയന്ത്രണം ഇന്നും തുടരും

പാലക്കാട്: ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ പുതിയ പഌറ്റ്‌ഫോമുകള്‍ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ ഇന്നും തുടരും. പൊള്ളാച്ചി പാതയിലെ ട്രെയിനുകള്‍ക്ക് സുഗമമായി പുതിയ പഌറ്റ് ഫോമിലെത്താനുള്ള ജോലികളും സിഗ്‌നല്‍ സംവിധാന നവീകരണവും അവസാന ഘട്ടത്തിലാണ്. ജൂണ്‍ മൂന്നോടെ ജോലികള്‍ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി പാലക്കാട് ഡിവിഷനല്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ഏര്‍പ്പെടുത്തിയിരുന്ന ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും. റദ്ദാക്കുന്നവ: പാലക്കാട്- കോയമ്പത്തൂര്‍- പാലക്കാട് മെമു, കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ മെമു, പാലക്കാട്-എറണാകുളം പാലക്കാട് മെമു, ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍.
ഭാഗികമായി റദ്ദാക്കുന്നവ: കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂര്‍ കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. കോയമ്പത്തൂര്‍ മാംഗഌര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്പത്തൂരിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല. മാംഗഌര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോഴിക്കോട് വരെ മാത്രം. പാലക്കാട് ഈറോഡ് പാലക്കാട് മെമു കോയമ്പത്തൂരിനും പാലക്കാടിനും ഇടയില്‍ ഓടില്ല. കോയമ്പത്തൂര്‍ മാംഗഌര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടും.
Next Story

RELATED STORIES

Share it