നവാസ് ശരീഫിന്റെ വില 62 ലക്ഷം: വിവാദമായതോടെ പരസ്യം പിന്‍വലിച്ചു

ലണ്ടന്‍: ഉപയോഗിച്ച പാകിസ്താന്‍ പ്രധാനമന്ത്രിയെ വില്‍പനയ്ക്കു വച്ചുകൊണ്ട് ഓണ്‍ലൈനില്‍ പരസ്യം. ഓണ്‍ലൈ ന്‍ വില്‍പന സൈറ്റായ ഇ-ബേയിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ വില്‍പനയ്ക്കു വച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്.
ഉപയോഗശൂന്യനായ പാക് പ്രധാനമന്ത്രി എന്നായിരുന്നു പരസ്യത്തിന്റെ തലക്കെട്ട്. ഉപയോഗിച്ച പാക് പ്രധാനമന്ത്രി വില്‍പനയ്ക്ക്. ഉല്‍പന്നം ഇപ്പോള്‍ വര്‍ക്കിങ് കണ്ടീഷനിലല്ല. ഇത് ഇതുവരെയും ഉപയോഗ യോഗ്യമായിട്ടില്ല. ഇനി ഉപയോഗിക്കാനാവുകയുമില്ല. ശരിയായ സമയത്തല്ല ജനനം. എന്ന വാക്കുകളോടെയാണ് പരസ്യത്തില്‍ ഉല്‍പന്നത്തിന്റെ മേന്മ പറഞ്ഞത്. ശരീഫിനെ വില്‍പനയ്ക്കുവച്ച അജ്ഞാതന്‍ ഈ ഉല്‍പന്നം ആരെങ്കിലും ഏറ്റെടുത്ത് തങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
പാകിസ്താനില്‍ കാണപ്പെടുന്നതിനേക്കാള്‍ ശരീഫിനെ ഇംഗ്ലണ്ടിലും അമേരിക്കയിലും തുര്‍ക്കിയിലുമൊക്കെയാണ് കാണപ്പെടുന്നതെന്നും എല്ലാ ബിസിനസും കുടുംബവും ലണ്ടനിലാണെന്നും എന്നാല്‍ ഇപ്പോഴും പാകിസ്താന്റെ പ്രധാനമന്ത്രിയായി തുടരുകയാണെന്നും പരസ്യം പോസ്റ്റു ചെയ്തയാള്‍ പരിഹസിക്കുന്നു. പാകിസ്താനിലുള്ളവര്‍ക്ക് പോസ്റ്റല്‍ സൗകര്യം വഴി അയച്ചുതരാനാവില്ല. വാങ്ങുന്നയാ ള്‍ ലണ്ടനില്‍ നിന്ന് ശരീഫിനെ ഏറ്റെടുക്കണം. വാങ്ങുന്നവര്‍ തന്നെ ഗതാഗത സൗകര്യം ഒരുക്കണം. എന്നീ നിബന്ധനകളും പരസ്യത്തിലുണ്ട്.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെതന്നെ വില്‍പനയ്ക്കു വച്ച പരസ്യത്തിന് അതേരീതിയില്‍ തന്നെയാണ് പ്രതികരണവുമുണ്ടായത്. പരസ്യം പോസ്റ്റു ചെയ്ത് മിനിറ്റുകള്‍ക്കകം നിരവധി പേര്‍ നവാസ് ശരീഫിനെ വാങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ച് ഫോണ്‍ നമ്പറുകള്‍ സഹിതം മറുപടി നല്‍കി. പരസ്യം പാകിസ്താനിലും വിദേശ രാജ്യങ്ങളിലും ചര്‍ച്ചയായതോടെ ഇത് സൈറ്റില്‍ നിന്നു പിന്‍വലിച്ച് ഇ-ബേ അധികൃതര്‍ തടിയൂരുകയായിരുന്നു. ബ്രിട്ടന്‍ കേന്ദ്രമായാണ് ഇ-ബേ വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it