നരേന്ദ്രമോഡി രാജാധിരാജനല്ല, പ്രധാനമന്ത്രിയെന്ന് സോണിയാഗാന്ധി
BY sdq Kappan31 May 2016 11:58 AM GMT
X
sdq Kappan31 May 2016 11:58 AM GMT
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. [related]
നരേന്ദ്രമോഡി പ്രധാനമന്ത്രിയാണെന്നും അല്ലാതെ ഷെഹന്‍ഷാ- രാജാധിരാജന്- അല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന കടുത്ത വരള്‍ച്ചയും കര്‍ഷകരുടെ പ്രശ്നങ്ങളും ദാരിദ്രവും ചര്‍ച്ചചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് സമയമില്ലെന്നും ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാരിന് താല്പര്യമെന്നും സോണിയ ആരോപിച്ചു. മോഡി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ പോലെയല്ല രാജാവിനെ പോലെയാണ് പെരുമാറുന്നത്. രാജ്യം ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുന്ന സമയത്ത് ഷോ കാണിക്കുന്നത് ഉചിതമല്ലെന്നും സോണിയ പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും റായ്ബറേലിയില്‍ നടന്ന ഒരു ചടങ്ങില്‍ അവര്‍ പറഞ്ഞു.
അതേസമയം, സോണിയയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. സോണിയയുടെ പരാമര്‍ശം പരിതാപകരമാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT