wayanad local

നടവയലിലും പരിസരപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷം

പനമരം: നടവയലിലും പരിസര പ്രദേശങ്ങളിലും കാട്ടാന രൂക്ഷമായിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് കര്‍ഷകരുടെ പരാതി. കഴിഞ്ഞയാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ അമ്മാനിയില്‍ കര്‍ഷകന്റെ വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്നിന് കായക്കുന്ന് ആലിങ്കല്‍ താഴെ വെട്ടത്താനത്ത് കൃഷ്ണന്‍കുട്ടിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. മേല്‍ക്കൂര തകര്‍ക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം വച്ചതോടെയാണ് കാട്ടാന പിന്തിരിഞ്ഞത്. ഓടും പട്ടികയും ഭിത്തിയും തകര്‍ന്ന് ഉറങ്ങിക്കിടന്ന കുട്ടികളുടെ സമീപം വീണു.
തലനാരിഴക്കാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ശല്യം രൂക്ഷമായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. പാതിരിയമ്പം സൗത്ത് വനം ഡിവിഷനില്‍ ഫെന്‍സിങ് കാര്യക്ഷമമല്ലാത്തതാണ് ആനശല്യം വര്‍ധിക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഫോറസ്റ്റ് റെയിഞ്ചര്‍ രജ്ഞിത്ത്, ഫോറസ്റ്റര്‍ ശ്രീജിത്ത് സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it