നഗരസഭയുടെ റോഡ് കൈയേറി മതില് കെട്ടിയത് പൊളിച്ചു മാറ്റി
BY Sumeera SMR7 Dec 2015 4:44 AM GMT
Sumeera SMR7 Dec 2015 4:44 AM GMT
പത്തനംതിട്ട: നഗരസഭയുടെ റോഡ് കൈയേറി വ്യാപാരി മതില് കെട്ടിയത് പൊളിച്ചു മാറ്റി. ടികെ റോഡിലെ മസ്ജിദ് ജങ്ഷനില്‍ നിന്ന് പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന റോഡിലായിരുന്നു അനധികൃത നിര്‍മാണം.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു ഇവിടെ മതില് കെട്ടിയത്. രാവിലെ എട്ടോടെ നഗരസഭ ചെയര്‍ പേഴ്സണ്‍ രജനി പ്രദീപ്, വൈസ് ചെയര്മാന് പി കെ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി മതില് പൊളിച്ചു നീക്കി. മതില് പൊളിച്ചു നീക്കുന്നതിന് സംബന്ധിച്ച് സ്ഥലമുടമയുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ടൗണ്‍ പ്ലാന്‍ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നഗരസഭയുടെ അനുമതി ഇല്ലാതെ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സ്ഥലമുടമയ്ക്ക് ഉദ്യോഗസ്ഥര്‍ താക്കീത് നല്കി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുന്‍ നഗരസഭ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT