thrissur local

നഗരം വൈഫൈയാക്കും, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി

കുന്നംകുളം: കുന്നംകുളത്തിന്റെ സ്വപന പദ്ധതിയായ ബസ്റ്റാന്റ് നിര്‍മാണം നേരിട്ട് നടത്താനും നഗരം വൈഫൈആക്കിമാറ്റുന്നതിനും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യവൈദ്യുതിയുമുള്‍പ്പെടയുള്ള വാഗ്ദാനങ്ങളുമായി കുന്നംകുളം നഗരസഭാ ബജറ്റ്.
54 കോടി—യുടെ വരവും 52 കോടിയില്‍ പരം രൂപ ചെലവും 1.69 കോടി രൂപ നീക്കിയിരിപ്പുമുള്ള നടപ്പു വര്‍ഷത്തെ പുതുക്കിയ ബജറ്റും 67 കോടിയില്‍പരം വരവും 60 കോടി ചെലവും 6 കോടിയില്‍പരം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2016-17 വര്‍ഷത്തെ മതിപ്പു ബജറ്റും നഗരസഭ വൈസ് ചെയര്‍മാനും ധനകാര്യ സ്റ്റാന്റിങ് കമ്മറ്റിചെയര്‍മാനുമായ പി എം സുരേഷ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. കുടിവെള്ള പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണുന്നതിനായി പൊതുജലസ്രോതസ്സുകളും വഴയേയും ഉപയോഗപെടുത്തി സുസ്ഥിരവികസന പദ്ധതിലക്ഷ്യമിടുന്നതോടൊപ്പം കാര്‍ഷികപാരമ്പര്യം നിലനിര്‍ത്തുന്നതിനും ജലശുചീകരണത്തിനും ബ—ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ജല മലനീകരണത്തിന്റെ രൂക്ഷത അനുഭവിക്കുന്ന കക്കാട് പ്രദേശത്ത് മലീനജല ട്രീറ്റമന്റ്പ്ലാന്റ്, എല്ലാവാര്‍ഡുകളിലും സേവാഗ്രാം കേന്ദ്രങ്ങള്‍, ഉപദ്രവകാരികളായ മൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് ബര്‍ത്ത്കണ്‍ട്രോള്‍ പദ്ധതി, അറവുശാല നിര്‍മാണം, താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലസീസ് കേന്ദ്രം, വനിതാഹോസ്റ്റല്‍, വാപ്പാബസാറില്‍ പുതിയ ചന്ത, നോട്ട്ബുക്ക്‌വ്യവസായത്തിന്റെ ഉന്നമനത്തിനായി പുതിയ ക്ലസ്റ്റ ര്‍ രൂപീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
ഉല്‍സവങ്ങളുടെ നാടായ കുന്നംകുളത്തെ ഉല്‍സവാഘോഷങ്ങള്‍ ഇന്‍ഷൂര്‍ചെയ്യുന്നതിനായി 5 ലക്ഷം രൂപയും ഉല്‍സവങ്ങളുടെ ചെലവിലേക്കായി 4.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്, ചേരി നിര്‍മാര്‍ജനവും വീടില്ലാത്തമുഴുവന്‍പേര്‍ക്കും വീടും, ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങല്‍ തുടങ്ങിയവക്ക് ബജറ്റില്‍ പണം മാറ്റിവച്ചിരിക്കുന്നു. ഒപ്പം 80 യൂനിറ്റില്‍ താഴെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ നഗരസഭ അടക്കും. പകല്‍വീട് വൃദ്ധര്‍ക്കുള്ള നൈറ്റ് ഷെല്‍ട്ടര്‍ എന്നിവയ്ക്കും പണം വകയിരുത്തിയിട്ടുണ്ട്. നഗരത്തെ പൂര്‍ണമായും വൈഫൈസംവിധാനമൊരുക്കാന്‍ 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
കുന്നംകുളത്തിന്റെ സ്വപന പദ്ധതിയായ ബസ്റ്റാന്റ് നിര്‍മാണത്തിന് 30 കോടി രൂപ നീക്കിവെച്ചതും ബജറ്റിലെ പ്രത്യേകതയാണ്. അടുത്ത രണ്ടുവര്‍ഷത്തിനകം നഗരസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ബസ്സ്റ്റാന്റ് നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുക വകയിരുത്തിയിട്ടുള്ളത്. െചയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it