ദേശീയ ഗാനം പാതിവഴിയില്‍ നിര്‍ത്തിച്ച ഗവര്‍ണര്‍ വിവാദത്തില്‍

ലഖ്‌നോ: ദേശീയഗാനം ജനഗണമന പകുതിയില്‍വച്ച് അവസാനിപ്പിച്ച യുപി ഗവര്‍ണര്‍ രാംനായികിന്റെ നടപടി വിവാദമായി. രാജ്ഭവനില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു സംഭവം.ദേശീയഗാനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് നിര്‍ത്താന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. ഗാനാലാപനം പകുതിയായപ്പോള്‍ നിര്‍ത്താനാവശ്യപ്പെട്ട് ഗവര്‍ണര്‍ കൈവീശിക്കാണിച്ചു. ഗാനം നിര്‍ത്താന്‍ ഗവര്‍ണര്‍ വാക്കാല്‍ ആവശ്യപ്പെട്ടതായി രാജ്ഭവന്‍ ജീവനക്കാര്‍ പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മവാര്‍ഷിക ദിനമായ ഇന്നലെ ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്ന വേദിയില്‍ ദേശീയ ഐക്യ പ്രതിജ്ഞയ്ക്കുവേണ്ടിയായിരുന്നു ഗവര്‍ണര്‍ ദേശീയഗാനം നിര്‍ത്താനാവശ്യപ്പെട്ടത്. ഗവര്‍ണറുടെ നടപടി ദേശീയഗാനത്തെ ആക്ഷേപിക്കുന്നതാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചെറിയ ആശയക്കുഴപ്പം സംഭവിച്ചതാണെ ന്നും ദേശീയഗാനത്തെ അപമാനിക്കാന്‍ ശ്രമം നടന്നില്ലെന്നും രാജ്ഭവന്‍ അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ക്ഷമാപണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it