Flash News

ദേശീയ ഗാനം പാടാന്‍ ബച്ചന്‍ പണം വാങ്ങിയിട്ടില്ലെന്ന്

ദേശീയ ഗാനം പാടാന്‍ ബച്ചന്‍ പണം വാങ്ങിയിട്ടില്ലെന്ന്
X
India vs Pakistan World T20 match



കൊല്‍കത്ത: ഇന്ത്യ പാക്ക് ട്വന്റി 20 ക്രിക്കറ്റ് മത്സരം നടന്ന ഈഡന്‍ ഗാര്‍ഡനില്‍ ദേശീയ ഗാനം പാടാന്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പണം വാങ്ങിയെന്ന വാര്‍ത്ത ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) നിഷേധിച്ചു. ദേശീയ ഗാനം പാടുന്നതിന് ബച്ചന്‍ ഒരു ഫീസും സ്വീകരിച്ചിട്ടില്ലെന്ന് സിഎബി വ്യക്തമാക്കി.
ദേശീയ ഗാനം പാടുന്നതിന് ബച്ചന്‍ നാലു കോടി രൂപ കൈപറ്റിയെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചിരുന്നു.
കളികാണെനെത്തിയ ബച്ചന്‍ വിമാന ടിക്കറ്റും ഹോട്ടല്‍ ബില്ലും സ്വന്തമായാണ് വഹിച്ചതെന്നും സിഎബി അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it