ദുബയ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി ഒന്ന് മുതല്‍
BY ajay G.A.G20 Dec 2015 4:55 AM GMT
X
ajay G.A.G20 Dec 2015 4:55 AM GMT
ദുബയ്: വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷകമായ 21 മത് ദുബയ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി ഒന്നിനാരംഭിക്കും. ദുബയ് മാര്‍ക്കറ്റില്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇലക്ട്രോണിക്ക് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവിലാകും വില്‍പ്പന നടത്തുക.
ഫിബ്രുവരി ഒന്ന് വരെ നീണ്ട് നില്ക്കുന്ന ഉല്‍സവത്തോടനുബന്ധിച്ച് നിരവധി വിനോദ സഞ്ചാരികളാണ് ദുബയ് സന്ദര്‍ശനം നടത്തുക. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇത്തവണ യുവാക്കളെ ആകര്‍ഷിക്കാനായി ഫിലിം ഫെസ്റ്റിവല്‍, ഫാഷന്‍ ഷോ തുടങ്ങിയ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തെരുവ് പ്രദര്‍ശനങ്ങള്‍, വെടിക്കെട്ട് തുടങ്ങിയ പതിവ് പരിപാടികളും അരങ്ങേറും. ബ്യൂട്ടി വീക്ക്, ഗോള്‍ഡ് ആന്റ് ജ്വല്ലറി വീക്ക്, ഫാഷന്‍ വീക്ക്, പെര്‍ഫ്യൂം വീക്ക് എന്നിങ്ങനെ നാലാഴ്ചകളായി തരം തിരിച്ചായിട്ടായിരിക്കും ദുബയ് ഈ വര്‍ഷം ആഘോഷിക്കുക. ഇത്തവണ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ 5 ലക്ഷം ദിര്‍ഹം പണവും, രണ്ട് ലക്ഷം ദിര്‍ഹം വില വരുന്ന ഇന്‍ഫിനിറ്റി കാറും നല്‍കുന്നുണ്ട്. നവവല്‍സരം ആഘോഷിക്കാനും ദുബയ് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനും എത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കാനായി വിമാന കമ്പനികളും വിമാനത്താവളങ്ങളും തയ്യാറായി കൊണ്ടിരിക്കുകയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT