ദാദ്രി കൊല: ഹോംഗാര്‍ഡ് അറസ്റ്റില്‍

ദാദ്രി/ലഖ്‌നോ/ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്്‌ലാഖിനെ കൊലപ്പെടുത്തിയ കേസില്‍ ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളിനെ പോലിസ് അറസ്റ്റ് ചെയ്തു. അഖ്‌ലാഖിന്റെ കുടുംബം ഗോമാംസം കഴിച്ചതായി ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയാന്‍ ഹോംഗാര്‍ഡ് തന്നെ നിര്‍ബന്ധിച്ചതായി ദാദ്രിയിലെ ക്ഷേത്രത്തിലെ പൂജാരി മൊഴി നല്‍കിയിരുന്നു.ഇതേത്തുടര്‍ന്നാണ് ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളിനെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. അഖ്‌ലാഖിന്റെ കുടുംബം ഗോമാംസം കഴിച്ചതായി പൂജാരി വിളിച്ചു പറഞ്ഞതിനു ശേഷമാണ് അഖ്്‌ലാഖിന്റെ വീട് ജനക്കൂട്ടം ആക്രമിച്ചത്. ആക്രമണത്തി ല്‍ ഗുരുതരമായി പരിക്കേറ്റ അഖ്‌ലാഖിന്റെ മകന്‍ ഡാനിഷ് ആശുപത്രിയിലാണ്. വിവിധ രാഷ്ട്രീയ നേതാക്കള്‍ സംഭവത്തെതുടര്‍ന്ന് ദാദ്രിയിലെത്തിയിരുന്നു. വിശാല്‍, ശിവം എന്നീ രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരു ന്നു.

ഇതില്‍ ഒരാള്‍ ബി.ജെ.പി. പ്രാദേശിക നേതാവിന്റെ മകനാ ണ്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. അഖ്‌ലാഖിന്റെ വീട്ടിലേക്കുള്ള സന്ദര്‍ശകരെ വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രം കടത്തിവിട്ടാല്‍ മതിയെന്ന് ജില്ലാ മജിസ്്‌ട്രേറ്റ് പോലിസിനു നിര്‍ദേശം നല്‍കി. വീട്ടിലെത്തുന്ന സന്ദര്‍ശകരെ നിരീക്ഷിക്കാനും മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് അഖ്‌ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. അഖ്‌ലാഖിന്റെ കടുംബത്തിനു പ്രഖ്യാപിച്ച ധനസഹായം 20 ലക്ഷത്തില്‍ നിന്നു 30 ലക്ഷമാക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

അഖ്‌ലാഖിന്റെ മൂന്ന് സഹോദരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്നും അഖിലേഷ് അറിയിച്ചു. അഖ്‌ലാഖിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കും. മികച്ച ചികില്‍സ അഖ്്‌ലാഖിന്റെ മകന് ഉറപ്പ് വരുത്തുമെന്നും അഖിലേഷ് പറഞ്ഞു. എന്നാല്‍, കേസിനെ സംബന്ധിച്ച് അദ്ദേഹം ഒ ന്നും പറഞ്ഞില്ല. സമാജ്‌വാദി പാര്‍ട്ടി ദാദ്രി സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. ബി.ജെ.പി. എം. എ ല്‍.എ. സംഗീത്് സോമായിരുന്നു സമാജ്്‌വാദി പാര്‍ട്ടിക്കെതിരേ ഈ ആരോപണം ഉന്നയിച്ചത്.
Next Story

RELATED STORIES

Share it