ദലൈലാമയുമായി ചര്‍ച്ച: യുഎസിനെതിരേ ചൈന

ബെയ്ജിങ്: ദലൈലാമയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചക്കെതിരേ ചൈന മുന്നറിയിപ്പു നല്‍കി. വിഘടന പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്ന വാഗ്ദാനത്തില്‍ നിന്നുള്ള പിന്നോട്ടുപോക്കാവും ഈ കൂടിക്കാഴ്ചയെന്ന് ചൈന യുഎസിനെ അറിയിച്ചു. ഇതിനുപുറമേ തായ്‌വാന്‍ പ്രസിഡന്റിന്റെ യുഎസ് സന്ദര്‍ശനത്തിലും ചൈന എതിര്‍പ്പു പ്രകടിപ്പിച്ചു. ടിബത്ത്, തായ്‌വാന്‍ മേഖലകളുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി തുടരുന്ന നയതന്ത്ര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
Next Story

RELATED STORIES

Share it