ദലിത് കൂട്ടക്കൊലയെ പട്ടിയെ കല്ലെറിയുന്നതിനോട് ഉപമിച്ച് കേന്ദ്ര മന്ത്രി വി കെ സിങ്
BY Navas Ali kn22 Oct 2015 9:14 AM GMT
Navas Ali kn22 Oct 2015 9:14 AM GMT
ഡല്‍ഹി : ഹരിയാനയില്‍ ദലിത് കുഞ്ഞുങ്ങളെ കത്തിച്ചുകൊന്നതിനെ തെരുവു നായക്കളെ കല്ലെറിയുന്നതിനോട് ഉപമിച്ച് കേന്ദ്ര മന്ത്രി വി കെ സിങ്.ആരെങ്കിലും പട്ടികളെ കല്ലെറിഞ്ഞാല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദിയാകുന്നതെങ്ങിനെ എന്നാണ് ഹരിയാനയില്‍ ദലിതരെ കൂട്ടക്കൊല നടത്തിയതു സംബന്ധിച്ച് വി കെ സിങ് വ്യാഴാഴ്ച്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രതികരിച്ചത്.കേന്ദ്ര വിദേശകാര്യ മന്ത്രിയായ വി കെ സിങ്ങിന്റെ പ്രസ്താവന പുറത്തു വന്നയുടന്‍ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയര്‍ന്നത്.മനുഷ്യത്വ രഹിതമായ പ്രസ്താവനയിലൂടെ വി കെ സിങ് ദലിത് സമൂഹത്തെ മുഴുവന്‍ അപമാനിച്ചുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്.ദലിതരോടും ന്യൂനപക്ഷങ്ങളോടുമുള്ള മോദി സര്‍ക്കാറിന്റെ മനോഭാവമാണ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ദലിത് പീഡന നിയമപ്രകാരം വി കെ സിങ്ങിനെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT