ദലിതുകളും മുസ്ലിംകളും ഒരുമിക്കരുതെന്നത് സവര്‍ണ താല്പര്യം -ഇ അബൂബക്കര്‍
BY sdq Kappan18 April 2016 3:11 AM GMT
X
sdq Kappan18 April 2016 3:11 AM GMT
കോഴിക്കോട്: ദലിതുകളും മുസ്ലിംകളും ഒരുമിക്കരുതെന്നത് സവര്‍ണ താല്പര്യം എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍. രാജ്യത്ത് അക്രമങ്ങള്‍ പടരുമ്പോള്‍ മോദി കാണിച്ച മൗനം അക്രമത്തിനുള്ള മൗനാനുവാദമായിരുന്നു. ഒന്നുകില്‍ തങ്ങളുടെ ഓരം ചേര്‍ന്നു ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന സന്ദേശമാണ് രോഹിത് വെമുലയ്ക്കും സമൂഹത്തിനും ആര്‍എസ്എസ് നല്കിക്കൊണ്ടിരിക്കുന്നത്. മുസ്ലിംകളുമായി സഹകരിക്കുന്ന ഒരുവിഭാഗം ഉണ്ടാവാന്‍ പാടില്ലെന്ന ചിന്തയുമായി നടക്കുന്നവര്‍ ഇന്ന് സലഫി, സൂഫി എന്നിങ്ങനെ മുസ്ലിംകള്‍ക്കിടയിലും ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കോഴിക്കോട്ട് എസ്ഡിപിഐഎസ്പി സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത്മാതാ കീ ജയ് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ മയക്കിക്കിടത്തി രാജ്യത്തെ മിലിറ്ററി ബേസുകള്‍ അമേരിക്കയ്ക്ക് ഉപയോഗിക്കാന്‍ അവസരമൊരുക്കുകയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. പരമ പൂജ്യനീയരായ ബിജെപിയും പരമപൂജ്യമായ വെള്ളാപ്പള്ളിയും ചേര്‍ന്നാല്‍ വലിയൊരു പൂജ്യമേ ഉണ്ടാവൂ. ബിജെപിയെ മാറ്റിനിര്‍ത്തുന്നതിന് ഇടതുവലതു മുന്നണികള്‍ യോജിക്കാന്‍ തയ്യാറുണ്ടെങ്കില്‍ എസ്ഡിപിഐഎസ്പി സഖ്യം അവരോടു സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ ദേശീയത യാഥാര്‍ഥ്യമാക്കാനാണ് എസ്ഡിപിഐ-എസ്പി സഖ്യം. രാജ്യത്ത് രണ്ടുതരം ദേശീയതയുണ്ട്. മതാന്ധതയുടെ ആര്‍എസ്എസ് ദേശീയതയും മതനിരപേക്ഷതയുടെ ജനങ്ങളുടെ ദേശീയതയും. ഇതില്‍ രണ്ടാമത്തേതാണ് നാം ആദ്യം മുതല്‍ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍, ഇന്ന് ദേശീയതയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കുകയാണ്. ഈ നിര്വചനക്കാരെയും നിര്‍വചനത്തെയും തുരത്തുന്നതിനു വേണ്ടിയാണ് എസ്ഡിപിഐഎസ്പി സഖ്യം യാഥാര്ഥ്യമായിട്ടുള്ളതെന്നും അത് ഇന്ത്യാ രാജ്യത്തു സാധ്യമാണെന്നും അബൂബക്കര്‍ പറഞ്ഞു.
എസ്പി ദേശീയ സെക്രട്ടറി ജോ ആന്റണി ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഭരണകൂട ഭീകരതയെ ചെറുത്തുതോല്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഇലക്ഷന് കമ്മിറ്റി ചെയര്മാന് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്റഫ്, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ ഹമീദ്, എസ്പി സംസ്ഥാന വൈസ് പ്രസിഡന്റ് സുകേശന് നായര്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ മജീദ്, എസ്പി ജില്ലാ പ്രസിഡന്റ് സാബു കക്കട്ടില്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സലീം കാരാടി സംസാരിച്ചു. [related]
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT