Flash News

ത്രപ്തി ദേശായി സ്ത്രീകളുമൊത്ത് ശബരിമലകയറും; തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് രണ്ടാഴ്ചത്തെ സമയം

ത്രപ്തി ദേശായി സ്ത്രീകളുമൊത്ത് ശബരിമലകയറും; തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് രണ്ടാഴ്ചത്തെ സമയം
X
trupti-desai-.

[related]

മുംബൈ: മുംബൈയിലെ ഷാനി ഷിംങ്കാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സമരനായിക ത്രപ്തി ദേശായി ശബരിമലയിലേക്ക് സ്ത്രീകളുമായി പ്രവേശിക്കും.സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ത്രപ്തി ഇതിനോടകം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ള തീരുമാനം അറിയിക്കണമെന്നാണ് ത്രപ്തിയുടെ ആവശ്യം. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന പക്ഷം കേരളത്തിലെ  സ്ത്രീകളുമായി ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് ത്രപ്തി ദേശായി മാധ്യമങ്ങളെ അറിയിച്ചു.

shabarimala
ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുള്ള കേരളത്തിലെ ചില സ്ത്രീകള്‍   തന്നെ ബന്ധപ്പെട്ടു.കേരളത്തിലെ ഇത്തരത്തിലുള്ള തെറ്റായ ആചാരങ്ങള്‍ അവസാനിപ്പിക്കണം. ദൈവത്തിന്റെ മുന്നില്‍ എല്ലാവരും സമന്‍മാരാണെന്നും ത്രപ്തി ദേശായി പറഞ്ഞു. നാളെയാണ് മുംബൈയിലെ ഹാജി അലി ദര്‍ഗയിലേക്ക് ത്രപ്തി ദേശായിയും സംഘം പ്രവേശിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണ്. ത്രപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സമരത്തെ തുടര്‍ന്ന് മുംബൈയിലെ ഷാനി ഷിംങ്കാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it